‘ധൈര്യമുണ്ടോ പിണറായിക്കെതിരെ പോസ്റ്റിടാൻ’; ട്രോൾ പങ്കിട്ട മുരളീഗോപിയോട് കമന്റ് പോര്

murali-gopi-post
SHARE

ഇന്ധനവില വർധനവിനെ പരിഹസിച്ച് നടനും എഴുത്തുകാരനുമായ മുരളീ ഗോപി ഇന്നലെ ഒരു പോസ്റ്റിട്ടിരുന്നു. രസകരമായ ഒരു ട്രോളാണ് അദ്ദേഹം ചിരിയോടെ പങ്കുവച്ചത്.  ബൈക്ക് തിരിച്ചുവച്ച് ചർക്ക കറക്കുന്ന പോലെ ചക്രം കറക്കുന്ന മോദിയും ഇത് കണ്ട് അമ്പരക്കുന്ന മഹാത്മാ ഗാന്ധിയുമാണ് പോസ്റ്റിലെ ആശയം. ഇതിന് പിന്നാലെ രാഷ്ട്രീയ ചർച്ചകളാണ് പോസ്റ്റിന് താഴെ. അനുകൂലിച്ചും വിമർശിച്ചും പാർട്ടിക്കാർ നിരന്നു. ഇതിൽ രസകരമായ ചില ചോദ്യങ്ങളും കാണാം. 

‘തനിക്ക് ധൈര്യം ഉണ്ടോ പിണറായിയുടെ ഏതെങ്കിലും തെറ്റായ തീരുമാനത്തിന് എതിരായി പോസ്റ്റ് ഇടാൻ.’ എന്നാണ് ചിലരുടെ ചോദ്യം. മുരളീ ഗോപിയുടെ മുൻപത്തെ ചില ചിത്രങ്ങളുടെ പേര് പറഞ്ഞാണ് ഇതിനുള്ള മറുപടി മറുവിഭാഗം െകാടുക്കുന്നത്.  26,000 േപർ പോസ്റ്റിനോട് പ്രതികരിച്ചപ്പോൾ 2,500 പേർ കമന്റ് ബോക്സിൽ വാദപ്രതിവാദങ്ങളിലായിരുന്നു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...