‘മമ്മൂട്ടി സുബ്രൻ’ മരിച്ചു; വ്യഥയെന്ന് താരം; അമ്പരപ്പിച്ച വേറിട്ട ആരാധകൻ

mammootty-subran
SHARE

‘വർഷങ്ങളായി അറിയുന്ന സുബ്രൻ വിടവാങ്ങി. എന്നോടുള്ള ഇഷ്ടം കൊണ്ട് സ്വന്തം പേര്‌ ‘മമ്മുട്ടി സുബ്രൻ’ എന്നാക്കിയ സുബ്രന്റെ വിയോഗം ഒരു വ്യഥ  ആവുന്നു, ആദരാഞ്ജലികൾ..’ ഈ വരികൾ കുറിച്ചത് മമ്മൂട്ടിയാണ്. അദ്ദേഹത്തിന്റെ ഔദ്യോഗിക പേജിൽ തന്റെ വലിയ ആരാധകനെ ചേർത്തുപിടിച്ച് വർഷങ്ങൾക്ക് മുൻപെടുത്ത ചിത്രവും മമ്മൂട്ടി പങ്കുവച്ചിട്ടുണ്ട്. ഭ്രാന്തമായ ആരാധന െകാണ്ട് മമ്മൂട്ടിയെ തന്നെ അമ്പരപ്പിച്ച ആളായിരുന്നു തൃശൂർ പൂങ്കുന്നം സ്വദേശി സുബ്രൻ.

തൃശൂരിലെ ചുമട്ടുതാെഴിലാളിയായിരുന്നു സുബ്രൻ. മമ്മൂട്ടിയോടുള്ള ആരാധന െകാണ്ട് സ്വന്തം പേര് മമ്മുട്ടി സുബ്രൻ എന്നാക്കി. രാവിലെ കുളിച്ച് ദൈവങ്ങൾക്കൊപ്പം മമ്മൂട്ടിയുടെ ചിത്രം വച്ച് നമസ്കരിക്കും. ജോലി ചെയ്ത് കിട്ടുന്ന കാശ് െകാണ്ട് ലോട്ടറി ടിക്കറ്റ് വാങ്ങിക്കൂട്ടും. സമ്മാനമടിച്ചാൽ ആ തുക െകാണ്ട് മമ്മൂട്ടിയെ നായകനാക്കി സിനിമ പിടിക്കണം എന്നായിരുന്നു ഇദ്ദേഹത്തിന്റെ മോഹം. 

15 വർഷം െകാണ്ട് 16 ലക്ഷത്തിലേറെ രൂപ ഇത്തരത്തിൽ ടിക്കറ്റെടുത്ത് ചെലവാക്കി എന്ന് സുബ്രൻ തന്നെ പറഞ്ഞിട്ടുണ്ട്. മമ്മൂട്ടിയെ നേരിൽ കാണാൻ മദ്രാസിലേക്ക് വരെ പോയിട്ടുണ്ട് ഇദ്ദേഹം. ഒരുപാട് തവണ മമ്മൂട്ടിയെ നേരിൽ കാണാനും പ്രിയപ്പെട്ട ഈ ആരാധകനെ ചേർത്തുപിടിക്കാൻ മമ്മൂട്ടിയും ശ്രമിച്ചിട്ടുണ്ട്. താരത്തിന്റെ പിറന്നാൾ ആഘോഷത്തിന് കൂടി സാക്ഷ്യം വഹിച്ച ശേഷമാണ് സുബ്രൻ വിടവാങ്ങുന്നത്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...