‘എരിഞ്ഞടങ്ങും മുമ്പ് അവൻ ബാക്കിവച്ചത് ആ താലിച്ചരട് മാത്രം’: കണ്ണുനനയിച്ച് ഫൊട്ടോ സ്റ്റോറി

viral-photo-story
SHARE

ചില ചിത്രങ്ങൾ അങ്ങനെയാണ്. അനേകായിരം വാക്കുകളേക്കാൾ, ദൃശ്യങ്ങളേക്കാൾ മനസിന്റെ ഫ്രെയിമിൽ പതിഞ്ഞു പോകും. ഒരു സിനിമ കാണും പോലെ ഈ ചിത്രങ്ങൾ നമ്മളോടു കഥ പറയും. ആ കഥ ചിലപ്പോൾ നമ്മെ നൊമ്പരപ്പെടുത്തും, കണ്ണീരണിയിക്കും. അത്തരമൊരു ചിത്രങ്ങളുടെ കണ്ണികൾ കോർത്തിണക്കിയ ഫൊട്ടോ സ്റ്റോറി സോഷ്യൽമീഡിയയിൽ മികച്ച അഭിപ്രായം നേടുകയാണ്. 

ഫൊട്ടോഗ്രാഫർ അരുൺ രാജ് ആർ നായരാണ് ഉള്ളു തൊടുന്ന ചിത്രങ്ങൾ പകർത്തിയത്. അമ്മ, ജീവനായി കൈപിടിച്ചേൽപ്പിച്ച കുഞ്ഞു പെങ്ങളുടെ ജീവിതത്തിൽ പ്രണയം കടന്നു വരുന്നതാണ് ചിത്രത്തിന്റെ പ്രമേയം. പെങ്ങളോടുള്ള അമിത വാത്സല്യവും കരുതലും കൊണ്ടാകണം, അവൾ കണ്ടെത്തിയ പ്രണയത്തെ സഹോദരനു ഭയമായിരുന്നു. പെങ്ങള്‍ പ്രണയത്തിൽ വീണെന്നറിഞ്ഞപ്പോൾ ഒരു നിമിഷം അയാൾക്ക് നിയന്ത്രണം നഷ്ടപ്പെട്ടു. ഒടുവില്‍ എല്ലാ എതിർപ്പുകളെയും മറികടന്ന് തന്റെ പ്രണയം സ്വീകരിക്കാൻ പോയ പെൺകുട്ടിക്ക് വിധി കാത്തുവച്ചത് വലിയ വേദന. പ്രിയപ്പെട്ടവന്റെ ചേതനയറ്റ ശരീരമാണ് അവൾക്കു മുന്നിലേക്ക് എത്തിയത്

ഒരു സിനിമ പോലെ കണ്ടിരിക്കാവുന്ന ചിത്രം സോഷ്യൽ മീഡിയയും ഏറ്റടുത്തിട്ടുണ്ട്. ബിപിൻ, രാഹുൽ രവീന്ദ്രൻ, ശ്രുതി, ഷൈന വിഷ്ണു എന്നിവരാണ് ക്യാമറയ്ക്കു മുന്നിൽ കഥാപാത്രങ്ങളായെത്തുന്നത്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...