കെഎസ്ആർടിസിക്ക് മുന്നിൽ അഭ്യാസം; 3 കി.മീ വഴിമുടക്കി; ‘കൈ’വച്ച് ജനം; വിഡിയോ

karnataka-bus-bike-accident
SHARE

കർണാടക ആർടിസി ബസിന് സൈഡ് നൽകാതെ ബൈക്കിൾ അഭ്യാസം കാണിച്ച് യുവാവ്. ബസിന് മുന്നിൽ ബൈക്ക് തലങ്ങും വിലങ്ങും വളച്ചോടിച്ചാണ് യുവാവിന്റെ ബൈക്ക് യാത്ര. ബസിലെ യാത്രക്കാരാണ് ഈ വിഡിയോ പകർത്തിയത്. മൂന്ന് കിലോമീറ്ററോളം ദൂരം സൈഡ് നൽകാതെ യുവാവ് കളി തുടർന്നു. ഒടുവിൽ നാട്ടുകാർ ബൈക്കിൽ പിന്തുടർന്ന് യുവാവിന്റെ അഭ്യാസം അവസാനിപ്പിച്ചു. ബൈക്കിൽ കൂട്ടമായി പിന്തുടർ‌ന്നെത്തിയ നാട്ടുകാർ യുവാവിനെ കൈകാര്യം ചെയ്യുന്നതും വിഡിയോയിൽ കാണാം. ബസിൽ നിന്ന് ഇറങ്ങിയ യാത്രക്കാരും യുവാവിനെ കൈവച്ചു. ഒരാഴ്ച മുൻപ് നടന്ന സംഭവം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. വിഡിയോ കാണാം.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...