ഉപേക്ഷിക്കപ്പെടുന്നു എന്ന അപകര്‍ഷത; ഉയിരെടുക്കുന്ന പക; പാളുന്നതെവിടെ; കുറിപ്പ്

manasa-murder
SHARE

പ്രണയപ്പകയിൽ വീണ്ടും ജീവൻ പൊലിഞ്ഞു. ഇനിയും നടുക്കം വിട്ടുമാറിയിട്ടില്ല. കോതമംഗലം നെല്ലിക്കുഴിയില്‍ ഡെന്റല്‍ കോളജ് വിദ്യാര്‍ഥിനിയായ മാനസയെ പാലയാട് സ്വദേശിയായ രഖില്‍ വെടിവച്ചു കൊലപ്പെടുത്തിയ വാര്‍ത്തകളാണ് ചാനലുകളിലും സോഷ്യൽമീഡിയകളിലും നിറയുന്നത്. ഭ്രാന്തമായ പ്രണയ പ്രതികാര കഥകള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ ശ്രദ്ധേയമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് കൗണ്‍സലിംഗ് സൈക്കോളജിസ്റ്റ് കല. 

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം

കോതമംഗലത്തെ അരുംകൊല. എല്ലാ കൊലപാതകവും കഞ്ചാവിന്റെ, ലഹരിയുടെ, പിടിയില്‍ ആകില്ല. മാനസിക വിഭ്രാന്തിയും ആകില്ല...മനുഷ്യ മനസ്സിന്റെ പകയോളം ഭയാനകമായ മറ്റൊന്നില്ല...ആണിനെ വാര്‍ത്തെടുക്കുന്ന രീതി മാറണം, പെണ്‍കുട്ടികളെ വളര്‍ത്തുന്ന രീതിയും പാടേ മാറണം. IQ ലെവല്‍ പോലെ വ്യക്തിയ്ക്ക് പ്രാധാന്യമാണ് EQ. അവിടെ പാളിച്ച സംഭവിക്കുന്നു.

ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കട്ടെ. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് മാത്രമല്ല. പുരുഷന്റെ കുടുംബത്തിനും നഷ്ടപ്പെട്ടു

ഉപേക്ഷിക്കപെടുന്നു എന്ന രൂക്ഷമായ അപകര്‍ഷത താങ്ങാന്‍ പറ്റാതെ ഉടലെടുക്കുന്ന പക. അതിനെ മറികടക്കാന്‍ അസാമാന്യ യുക്തി അനിവാര്യമാണ്.

അവിടെ പാളിച്ച സംഭവിക്കരുത്. 

കല, കൗണ്‍സലിങ് സൈക്കോളജിസ്‌റ്റ്

MORE IN SPOTLIGHT
SHOW MORE
Loading...
Loading...