'അടുത്ത വർഷം യുവജനോത്സവത്തിൽ ശിവതാണ്ഡവം'; പരിഹസിച്ച് ജോയ് മാത്യു

joymathew-30
SHARE

കേരളത്തെ നാണംകെടുത്തിയ നിയമസഭാ അക്രമക്കേസിൽ മന്ത്രി വി. ശിവൻകുട്ടിയെ പരിഹസിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. വിദ്യാഭ്യാസ മന്ത്രിയായ ശിവൻകുട്ടി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രക്ഷോഭം ശക്തമാക്കിയതിനിടയിലാണ് ജോയ് മാത്യുവിന്റെ പരിഹാസം. അടുത്ത വർഷം മുതൽ സ്കൂൾ യുവജനോത്സവത്തിൽ ശിവതാണ്ഡവം നിർബന്ധിത ഇനമായിരിക്കുമെന്നാണ് കുറിപ്പ്. ഒപ്പം നിയമസഭാ അക്രമവേളയിലെ ശിവൻകുട്ടിയുടെ ചിത്രവും ജോയ്മാത്യു പങ്കുവച്ചു. 

കുറിപ്പ് ഇങ്ങനെ... 'കലാതിലക മോഹികള്‍ ശ്രദ്ധിക്കുക, അടുത്ത വര്‍ഷം മുതല്‍ സംസ്ഥാന യുവജനോത്സവത്തില്‍ ശിവതാണ്ഡവം ഒരു നിര്‍ബന്ധിത ഐറ്റമായിരിക്കുമത്രെ'.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...