'ഞാൻ പൂർണ ആരോഗ്യവാൻ'; വ്യാജവാർത്തയിൽ ജനാർദനൻ

janardhanan-30
SHARE

വ്യാജമരണ വാർത്തയിൽ പ്രതികരിച്ച് നടൻ ജനാർദനൻ. പൂർണ ആരോഗ്യവാനായിരിക്കുന്നുവെന്നും സൈബർ ഭ്രാന്തൻമാരുടെ വൈകൃതങ്ങളോട് പ്രതികരിക്കാനില്ലെന്നും താരം വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളിലും വാട്ട്സാപ്പ് ഗ്രൂപ്പുകളിലും ജനാർദനൻ മരിച്ചതായി വ്യാജപ്രചരണം നടന്നിരുന്നു. 

ചലച്ചിത്ര താരങ്ങളെ കുറിച്ച് ഇത്തരം വ്യാജപ്രചാരണങ്ങൾ നടത്തുന്നത് അവസാനിപ്പിക്കണമെന്ന് പ്രൊഡക്ഷൻ കൺട്രോളറും നിർമാതാവുമായ ബാദുഷയും ആവശ്യപ്പെട്ടു. 'നടൻ ജനാർദനൻ മരിച്ചു എന്ന രീതിയിൽ സോഷ്യൽമീഡിയയിൽ പ്രചരണം നടക്കുകയാണ്. ഇതറിഞ്ഞ് അദ്ദേഹവുമായി ഇന്നലെയും സംസാരിച്ചു. ജനാർദനൻ ചേട്ടൻ പൂർണ ആരോഗ്യവനായി, സന്തോഷവാനായി അദ്ദേഹത്തിന്റെ വീട്ടിലുണ്ട്. ഇത്തരത്തിലുള്ള തെറ്റായ വാർത്തകൾ യാതൊരു സ്ഥിരീകരണവുമില്ലാതെ ഷെയർ ചെയ്യുന്നത് അത്യന്തം അപലപനീയമാണ്. ഈ പ്രവണത ഇനിയെങ്കിലും നിർത്തണം, ഇതൊരു അപേക്ഷയാണെന്നും അദ്ദേഹം പറഞ്ഞു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...