‘നിൻ മണിയറയിലെ...’ അതിമനോഹരം; ആസ്വാദക മനസ്സുകൾ കീഴടക്കി പാർഥിവ്

parthivwb
SHARE

ആലാപന മികവുകൊണ്ട് സംഗീതാസ്വാദകരുടെ ഹൃദയങ്ങൾ കീഴടക്കുകയാണ് പാർഥിവ് എന്ന കൊച്ചുമിടുക്കൻ. ഭാവഗായകനായ പി. ജയചന്ദ്രൻ പാടി അനശ്വരമാക്കിയ നിൻ മണിയറയിലെ എന്നു തുടങ്ങുന്ന ചലച്ചിത്ര ഗാനം അതിമനോഹരമായി പാർഥിവ് പാടുന്ന വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. പ്രശസ്ത പിന്നണി ഗായകനായ എടപ്പാൾ വിശ്വന്റെ മകനാണ് പാർഥിവ്.

അത്ര അനായാസമായി പാടാൻ സാധിക്കാത്ത പാട്ടാണെങ്കിലും നെല്ലിട തെറ്റാതെ എല്ലാ ഭാവവും ഉൾക്കൊണ്ടാണ് പാർഥിവിന്റെ ആലാപനം. അച്ഛന്റെ മടിയിലിരുന്നാണ് ഈ മിടുക്കന്റെ പാട്ട്. മകനു തെറ്റു പറ്റാതെ ഓരോ വരിയും അച്ഛൻ കൃത്യമായി പറഞ്ഞു കൊടുക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളിലെ സംഗീത ഗ്രൂപ്പുകളിൽ വിഡിയോ തരംഗമായി കഴിഞ്ഞു.

അച്ഛനെ പോലെ സംഗീത മേഖലയിൽ താരമാകാൻ പാർഥിവിനു കഴിയും എന്ന തരത്തിലാണ് കമന്റുകൾ. അർഥം മനസ്സിലാക്കിയെടുക്കാനുള്ള പ്രായം എത്തും മുമ്പ് തന്നെ ഇത്രയും ഭാവം ഉൾക്കൊണ്ട് പാടാനുള്ള പാർഥിവിന്റെ കഴിവിനെ ആശംസകൾ കൊണ്ട് മൂടുകയാണ് ആരാധകർ. അതേസമയം അച്ഛനും മകനും ഒരുമിച്ച് പാടുന്നത് കേൾക്കണമെന്ന ആഗ്രഹം പങ്കുവയ്ക്കുന്നവരും ഏറെയാണ്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...