‘അപ്പുക്കുട്ടന്റെ സിമ്പ്ളിസിറ്റി’; മോദിയെ വാഴ്ത്തിയ പ്രിയദർശനെ ട്രോളി നിഷാദ്

priyadarshan-troll
SHARE

സ്വയം കുട പിടിച്ച് നിൽക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം പങ്കുവച്ച് സംവിധായകൻ പ്രിയദർശൻ കുറിപ്പ് പങ്കുവച്ചിരുന്നു. നമ്മുടെ പ്രധാനമന്ത്രിയുടെ ലാളിത്യത്തെ പ്രശംസിക്കുന്നുവെന്നാണ് അദ്ദേഹം കുറിച്ചത്. ഇതിന് പിന്നാലെ പ്രിയദർശന്റെ പോര് പറയാതെ പോസ്റ്റിട്ടിരിക്കുകയാണ് സംവിധായകൻ എം.എ നിഷാദ്. ഇൻ ഹരിഹർനഗറിലെ അപ്പുക്കുട്ടന്റെ ഒരു സീൻ പങ്കിട്ടാണ് അദ്ദേഹത്തിന്റെ ട്രോൾ. ‘എന്താണെന്നറിയില്ല.എനിക്കും ഭയങ്കര Appreciation ആണ്,അപ്പുകുട്ടനോട്. എന്താ,ഇങ്ങനെ സിമ്പിൾ ആയി പറയുന്ന സംവിധായകരെ,അവർക്ക് ഇഷ്ടമല്ലേ ?Dont they like ?’ അദ്ദേഹം കുറിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി ബോളിവുഡ് താരം കങ്കണ റണാവത്ത് രംഗത്തുവന്നിരുന്നു. മഴയത്ത് സ്വയം കുടപിടിച്ച് പാർലമെന്റിലേക്ക് എത്തി മാധ്യമങ്ങളെ കാണുന്ന മോദിയുടെ ചിത്രത്തിനൊപ്പമാണ് കങ്കണയുടെ കുറിപ്പ്. ആഡംബരമല്ല, സ്വഭാവശുദ്ധിയാണ് നല്ല മനുഷ്യനെ സൃഷ്ടിക്കുന്നതെന്നാണ് കങ്കണ കുറിച്ചത്. ‘ആധുനിക കാലത്തെ അമ്മമാര്‍ കണ്ട് പഠിക്കേണ്ട കാര്യമാണിത്. സുഖവും ആഡംബരവും ആരെയും മികച്ച മനുഷ്യരാക്കില്ല. മറിച്ച് സ്വഭാവശ്ക്തിയും സമഗ്രതയുമാണ് അത് സൃഷ്ടിക്കുന്നത്’. കങ്കണ കുറിച്ചു. 

ഇതേ സംഭവത്തില്‍ കേന്ദ്ര സഹമന്ത്രി വി മുരളീധരനും പ്രതികരണം അറിയിച്ചിരുന്നു. മഴയത്ത് സ്വയം കുടപിടിച്ച് നടന്നുവന്ന നരേന്ദ്രമോദിജി, താന്‍ രാജ്യത്തിന്റെ സേവകനാണെന്ന വാക്കുകള്‍ അന്വര്‍ഥമാക്കി. മുഖ്യമന്ത്രി മുതല്‍ പഞ്ചായത്ത് പ്രസിഡന്റ് വരെ കുട പിടിക്കാന്‍ സേവകരെ വയ്ക്കുന്ന കാലത്ത് സ്വയം കുട ചൂടി വന്ന ഇന്ത്യന്‍ പ്രധാനമന്ത്രി ചരിത്രത്തിലെ അപൂര്‍വ കാഴ്ചയാവുകയാണ്. തൊഴിലാളിവര്‍ഗത്തിന്റെ പ്രതിനിധിയെന്നവകാശപ്പെടുന്ന മുഖ്യമന്ത്രിയ്ക്കു പോലും ജീവിതത്തില്‍ ഈ ലാളിത്യം പുലര്‍ത്താനാവില്ല എന്നായിരുന്നു മുരളീധരന്റെ പരാമര്‍ശം.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...