സെക്കൻഡ് ഹാൻഡ് 'ക്യാമറ'യിൽ തുടങ്ങി; ഇന്ന് എൺപതിലേറെ; കൗതുകം ഈ ശേഖരം

camera-03
SHARE

ക്യാമറകള്‍ ശേഖരിക്കുന്നതാണ് മലയാളിയായ സോഫ്റ്റ് വെയര്‍ കമ്പനി ഉടമ വിശാല്‍മാത്യുവിന്റെ  ഹോബി. പന്ത്രണ്ടുവര്‍ഷം മുമ്പ് മൂവായിരം രൂപയുടെ സെക്കന്‍ഡ് ഹാന്‍ഡ് ക്യാമറ വാങ്ങിച്ചു തുടങ്ങിയ ശേഖരം ഇപ്പോള്‍ 80ഓളം ക്യാമറയിലെത്തിയിരിക്കുകയാണ്. 1930കളില്‍ പ്രചാരത്തിലുള്ള  ക്യാമറ വരെ ഇതിലുണ്ട്. 

പന്ത്രണ്ടുവര്‍ഷം മുമ്പ് തീര്‍ഥാടനത്തിന്റെ ഭാഗമായി ജറുസലേം സന്ദര്‍ശിക്കാന്‍ പോയപ്പോഴാണ് നല്ലൊരു ക്യാമറ ഇല്ലാത്തതിന്റെ വിഷമം വിശാല്‍മാത്യു അറി‍ഞ്ഞത്. തിരിച്ച് നാട്ടില്‍ വന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ക്യാമറ ഇല്ലാത്തതിന്റെ സങ്കടം മാറിയില്ല. അങ്ങനെ ഇരിക്കേ ഒരു ദിവസം പത്രത്തില്‍ ഒരു പരസ്യം കണ്ടു,  പഴയ ക്യാമറ വില്‍ക്കാനുണ്ടെന്ന്.. കൂടുതല്‍ ഒന്നും ചിന്തിച്ചില്ല, 3000 രൂപ കൊടുത്ത് ആദ്യത്തെ ക്യാമറ സ്വന്തമാക്കി.

പതുക്കെ ക്യാമറയോടുളള ഇഷ്ടം കൂടി വന്നു. പിന്നെ അമേരിക്ക, ഇംഗ്ലണ്ട്, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് വിവിധ തരത്തിലുള്ള ക്യാമറകള്‍ ശേഖരത്തിലേക്ക് എത്തിച്ചു. കാനന്‍, നിക്കോണ്‍, പെന്റാക്‌സ്, യാഷിക, ബ്രോണിക്ക തുടങ്ങിയ കമ്പനികളുടെ ക്യാമറകളാണ് വിശാലിന്റെ ശേഖരത്തിലുള്ളത്. അമേരിക്കയില്‍ നിന്നാണ് 1930ലെ ക്യാമറയെത്തിച്ചത്. 

ഫോട്ടോഗ്രാഫിയെക്കാള്‍  ക്യാമറ ശേഖരിക്കുന്നതിലും  ക്യാമറയുടെ സാങ്കേതിക കാര്യങ്ങളിലുമാണ് ഈ അറുപതുകാരന് കൂടുതല്‍ താല്‍പ്പര്യം. ബെംഗളൂരു ഐ.ഡി.എസ്. നെക്സ്റ്റ് ബിസിനസ് സൊല്യൂഷന്‍ എന്ന സോഫ്റ്റ് വേയര്‍ കമ്പനിയുടെ ഉടമ കൂടിയാണ്   ഇദ്ധേഹം.  കേരളത്തില്‍   മാവേലിക്കരയിലാണ് കുടുംബവീടെങ്കിലും വിശാല്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം ബെംഗളൂരുവിലാണ്

MORE IN SPOTLIGHT
SHOW MORE
Loading...
Loading...