ദേഹം നിറയെ രോമം കട്ടപിടിച്ച് നടക്കാനാവാതെ നായ; നീക്കം ചെയ്തത് മൂന്ന് കിലോ!

shistzudog-21
SHARE

മേലാകെ രോമം കട്ടി പിടിച്ച് കണ്ടെത്തിയ നായയ്ക്ക് ആശ്വാസം നൽകി വെറ്റിനറി ഡോക്ടർമാർ. മൂന്ന് കിലോ രോമമാണ് സൈമൺ എന്ന ഷീറ്റ്സു ഇനം നായയിൽ നിന്ന് ഡോക്ടർമാർ നീക്കം ചെയ്തത്. നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു മിസോരിയിലെ ഡോഗ് ഷെൽറ്ററിലെത്തിച്ച നായയുടെ അവസ്ഥ.

11 വയസോളം പ്രായമുണ്ട് നായയ്ക്ക്. നടക്കാൻ പോലും കഴിയാത്തത്ര ദുരിതത്തിലാണ് സൈമൺ കഴിഞ്ഞിരുന്നത്. രണ്ട് മണിക്കൂർ സമയമെടുത്ത് ട്രിമ്മർ കൊണ്ടാണ് രോമം നീക്കം ചെയ്തത്. രോമം നീക്കം ചെയ്തതോടെ സൈമൺ ആള് ഉഷാറായി. ത്വക്കിന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായതുമില്ലെന്നും ഷെൽട്ടർ ഹോമിലെ പരിചാരകർ പറയുന്നു. ഇതിന്റെ വിഡിയോ പുറത്ത് വന്നതോടെ, ദുരിതത്തിൽ നിന്ന് നായയ്ക്ക് മോചനം നൽകിയ ഡോക്ടർമാരെ അഭിനന്ദിക്കുകയാണ് സമൂഹ മാധ്യമങ്ങൾ.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...