‘പിണറായിയേയും മോദിജിയേയും കുറ്റപ്പെടുത്തേണ്ട’; ബിവറേജിനു മുന്നിലെ തിരക്ക്; വിഡിയോ

priyadarshan
SHARE

ലോക്ഡൗണിനു ശേഷം കേരളം വീണ്ടും തുറന്നിരിക്കുകയാണല്ലോ. എല്ലാവരുടേയും കണ്ണുകൾ മദ്യവിൽപന ശാലകൾക്കു മുന്നിലക്കായിരുന്നു. പ്രതീക്ഷിച്ച പോലെ തന്നെ ഷോപ്പുകൾക്കു മുന്നിൽ നീണ്ട നിര കാണപ്പെട്ടു. ചില ഔട്ട്ലറ്റുകൾക്കു മുന്നിൽ സംഘർഷവും തിക്കും തിരക്കും അനുഭവപ്പെട്ടു. ഇവയുടെ വിഡിയോകളും ചിത്രങ്ങളും സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു. തൊട്ടു പിന്നാലെ ട്രോളുകളും നുരഞ്ഞു പൊന്തി. 

മദ്യവിൽപനശാലകൾക്കും ബാറുകൾക്കും മുന്നിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയായിരുന്നു ആൾക്കൂട്ടങ്ങൾ. പലരും സാമൂഹിക അകലം പാലിച്ചില്ല. പൊലീസ് സ്ഥലത്തുണ്ടെങ്കിലും കാര്യമായി ഇടപെടുന്നില്ല. പാലക്കാട് ഒരു ഒൗട്ട്ലറ്റിനു മുന്നിലെ തിരക്കിന്റെ വിഡിയോ പങ്കു വച്ച് സംവിധായകൻ പ്രിയദർശൻ പങ്കുവച്ച ഒരു വിഡിയോ ശ്രദ്ധേയമാകുകയാണ്. സാമൂഹിക അകലം പാലിക്കാതെയുള്ള ജനക്കൂട്ടം ആശങ്കയുളവാക്കുന്നതാണെന്നു വിഡിയോ വ്യക്തമാക്കുന്നു. 

വെറുതെ ശ്രീ പിണറായി വിജയനെയും, മോദിജിയെയും, വാക്സിനേയും കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. ഇതാ കണ്ടോളു.... നമ്മൾ കോവിഡ് മൂന്നാം തരംഗത്തെ സ്വാഗതം ചെയ്യുകയാണോ?. തന്റെ ഫെയ്സ്ബുക്ക് പേജിൽ വിഡിയോ പങ്കു വച്ച് പ്രിയൻ കുറിച്ചു. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...