കുഞ്ഞിനെ പടി കയറാൻ സമ്മതിക്കാതെ വളർത്തുനായ; വൈറല്‍ വിഡിയോ

dog-and-child
SHARE

‌വളര്‍ത്തുനായ്ക്കൾക്ക് ഉടമസ്ഥരോടും വീട്ടുകാരോടുമുള്ള സ്നേഹത്തിന്റെ കഥകൾ പലതും നാം കേട്ടിട്ടുണ്ട്. അത്തരത്തിൽ ഡാനി ഡെറാനി എന്നയാൾ ട്വിറ്ററിൽ പങ്കിട്ട ഒരു നായയുടേയും കുട്ടിയുടെയും വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. ഗ്രേറ്റ് ഡേൻ ഇനത്തിൽപ്പെട്ട നായ പിഞ്ചുകുഞ്ഞിനെ മാതാപിതാക്കളുടെ അഭാവത്തിൽ പടിക്കെട്ടുകൾ കയറുന്നതിൽ നിന്ന് തടയുന്നതാണ് വിഡിേയായിൽ കാണുന്നത്. 

പടിക്കെട്ടുകൾ തനിയെ നിരങ്ങി കയറാനുള്ള ശ്രമത്തിലാണ് കുട്ടി. സമ്മതിക്കില്ലെന്ന വാശിയിൽ നായയും. ഈ നായ തന്നെ പടികയറാൻ സമ്മത്തില്ലലോ എന്ന മട്ടിൽ കുഞ്ഞ് നിരങ്ങി എതിർ ദിശയിലേയ്ക്ക് പോകുമ്പോൾ പിന്നാലെ നായയും വച്ചു പിടിക്കുന്നുണ്ട്.  നായയുടെ ബുദ്ധിയെയും കുഞ്ഞിനോടുള്ള കരുതലും കണ്ട്  അദ്ഭുതപ്പെടുകയാണ് പലരും. 

വിഡിയോ കാണാം: 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...