മുപ്പത് സെക്കന്‍റില്‍ 35 ക്ലാപ്പിങ് പുഷ്അപ്പ്; റെക്കോര്‍ഡ് നേട്ടത്തില്‍ സല്‍മാനുല്‍ ഫാരിസ്

clapping-push-ups
SHARE

മുപ്പത് സെക്കന്‍ഡില്‍ മുപ്പത്തി അഞ്ച് ക്ലാപ്പിങ് പുഷ് അപ്പ് ചെയ്ത് യുആര്‍എഫ് വേള്‍ഡ് റെക്കോര്‍ഡ് കരസ്ഥമാക്കിയിരിക്കുകയാണ് പട്ടാമ്പി വാവനൂരിലെ പത്തൊന്‍പതുകാരന്‍ മുഹമ്മദ് സല്‍മാനുല്‍ ഫാരിസ്. ഏഷ്യ യുആര്‍എഫ് റെക്കോഡ് േനട്ടത്തിന് പിന്നാലെയാണ് മറ്റൊരു അംഗീകാരം. സ്പീക്കര്‍ എം.ബി രാജേഷ് ഉള്‍പ്പെടെയുള്ളവര്‍ അഭിനന്ദനവുമായെത്തി. വിഡിയോ റിപ്പോർട്ട് കാണാം. 

കഠിനാധ്വാനം ഫലം കണ്ടതിന്റെ സന്തോഷത്തിലാണ് സല്‍മാനുല്‍ ഫാരിസ്. മൂന്നാഴ്ച മുന്‍പാണ് യുആര്‍എഫ് ഏഷ്യ റെക്കോര്‍ഡിനായി സല്‍മാന്‍ ക്ലാപ്പിങ് പുഷ് അപ്പ് വീഡിയോ അയച്ചത്. മേയ് മുപ്പതിന് ഏഷ്യ യുആര്‍എഫ് റെക്കോര്‍ഡ് ലഭിച്ചതായി സന്ദേശമെത്തി. കഴിഞ്ഞ പത്തിന് ഇരട്ടി സന്തോഷം നല്‍കി ക്ലാപ്പിങ് പുഷ് അപ്പില്‍ യുആര്‍എഫ് വേള്‍ഡ് റെക്കോര്‍ഡ് ലഭിച്ചതായും ജൂറി അറിയിച്ചു. ബോഡി ബില്‍ഡിങ് മേഖല തെരഞ്ഞെടുത്തതിന്റെ പേരില്‍ നിരവധി അവഗണന നേരിടേണ്ടി വന്നിട്ടുണ്ടെന്നും അതിനുള്ള മറുപടിയായാണ് ഈ അംഗീകാരമെന്നും സല്‍മാന്‍ പറഞ്ഞു.

ക്ലാപ്പിങ് പുഷ് അപ്പില്‍ ഗിന്നസ് റെക്കോര്‍ഡായി അപേക്ഷ നല്‍കിയെങ്കിലും സാങ്കേതിക തടസം കാരണം അപേക്ഷ തള്ളിയിരുന്നു. എട്ടാം ക്ലാസ് തുടങ്ങി ബോഡി ബില്‍ഡിങ് മേഖലയില്‍ പരിശീലനം നടത്തുന്ന സല്‍മാന്‍ മേഴത്തൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ്ടു പഠനം പൂര്‍ത്തിയാക്കി ഫലം കാത്തിരിക്കുകയാണ്. 2019 - 2020 ലെ സബ് ജൂനിയര്‍ മിസ്റ്റര്‍ കേരള പട്ടവും സല്‍മാന് ലഭിച്ചിട്ടുണ്ട്. നിരവധി പ്രമുഖരാണ് റെക്കോഡ് നേട്ടത്തില്‍ അഭിനന്ദനവുമായെത്തുന്നത്. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...