നടുക്കുന്ന അപകടം‍; വന്‍ വീഴ്ച; കൈ കുത്തി അദ്ഭുതരക്ഷ: വെളിപ്പെടുത്തി ഫഹദ്

fahad-fazil
SHARE

ഷൂട്ടിങിനിടെ സംഭവിച്ച നടുക്കുന്ന അപകടത്തിന്റെ വിവരങ്ങൾ പങ്കുവച്ച് നടൻ ഫഹദ് ഫാസിൽ. ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് വൻ അപകടത്തിൽ നിന്നും നേടിയ അദ്ഭുത രക്ഷയെ പറ്റി താരം പറയുന്നത്. ‘മലയന്‍കുഞ്ഞ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം.മൂക്കില്‍ മൂന്നു തുന്നല്‍പ്പാടുകള്‍ ഉണ്ട് എന്നും കുറച്ചു കാലത്തേക്കെങ്കിലും അതവിടെ കാണുമെന്നും അദ്ദേഹം കുറിച്ചു.

ഉയരത്തിൽ നിന്നും വീണാണ് ഫഹദിനെ അപകടം പറ്റിയത്. അദ്ഭുത രക്ഷയാണ് സംഭവിച്ചതെന്ന് ഡോക്ടർമാരും പറയുന്നു. ഉയരത്തില്‍ നിന്നും വീണ ഞാന്‍ മുഖം വന്നു തറയില്‍ അടിക്കുന്നതിനു മുന്‍പ് കൈകള്‍ കുത്താൻ പറ്റി. സാധാരണ ഇത്രയും ഉയരത്തിൽ നിന്നും വീഴുമ്പോൾ പെട്ടെന്ന് കൈകൾ കുത്താൻ കഴിയണമെന്നില്ല. ഇത്തരം അപകടം സംഭവിക്കുമ്പോൾ 80 ശതമാനം ആളുകൾക്കും വീഴുന്നതിന്റെ ട്രോമ കാരണം അതിന് കഴിയാറില്ല. പക്ഷേ ഭാഗ്യം എന്നെ തുണച്ചു. മനോബലം നഷ്ടപ്പെടാതിരുന്നത് െകാണ്ട് വലിയ അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷ കിട്ടി.’ ഫഹദ് കുറിച്ചു. പഠനകാലവും മാലിക് റിലീസ് സംബന്ധിച്ചും നസ്റിയയുമായുള്ള പ്രണയകാലവുമെല്ലാം കുറിപ്പില്‍ ഫഹദ് പറയുന്നു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...