സുശാന്തിന്റെ ഒരാണ്ട്; വീട്ടിൽ ചടങ്ങ്; കണ്ണെടുക്കാതെ ആ നായ; കണ്ണീർ

sushant-dog
SHARE

ബോളിവുഡ് നടൻ സുശാന്ത് സിങ് ഒാർമയായിട്ട് ഒരു വർഷം പിന്നിടുന്ന വേളയിൽ കുടുംബം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രം ആരാധകരുടെ വേദന ഇരട്ടിപ്പിക്കുന്നതാണ്. താരത്തിന്റെ ഓർമചിത്രത്തെ നോക്കി കിടക്കുന്ന പ്രിയ വളർത്തുനായ ഫഡ്ജിന്റെ ചിത്രമാണിത്. വീട്ടിൽ നടത്തിയ പ്രാർഥനാ ചടങ്ങിലാണ് സുശാന്തിന്റെ ചിത്രത്തിൽ നിന്നും കണ്ണെടുക്കാതെ നായ കിടന്നത്. മരിച്ച സമയത്ത് കണ്ണീരോടെ ഭക്ഷണം പോലും കഴിക്കാതെ കഴിഞ്ഞ ഈ നായയുടെ സ്നേഹം അന്നും വലിയ ചർച്ചയായിരുന്നു. 

ബാന്ദ്രയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു അന്ന് നടന്റെ മൃതദേഹം കണ്ടെത്തിയത്. ബോളിവുഡിൽ കോളിളക്കം സൃഷ്ടിച്ച മരണവുമായി ബന്ധപ്പെട്ടുയർന്ന ചോദ്യങ്ങൾക്ക് ഒന്നാംചരമവാർഷികവേളയിലും ഉത്തരമില്ല എന്നതും ശ്രദ്ധേയം. മുംബൈ പൊലീസ് ആത്മഹത്യയാണെന്ന് കണ്ടെത്തിയ കേസിൽ ദുരൂഹത ആരോപിച്ച് ബിജെപിയും സുശാന്തിന്റെ ആരാധകരും ഒരു വിഭാഗം മാധ്യമങ്ങളും രംഗത്തെത്തിയതോടെ പല വഴിത്തിരിവുകളിലൂടെ കേസ് നീണ്ടത്. സിബിഐയും ഇഡിയും നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുമടക്കം മൂന്ന് കേന്ദ്ര ഏജൻസികൾ അന്വേഷണത്തിനെത്തിയെങ്കിലും ആത്മഹത്യയോ, കൊലപാതകമോയെന്ന ചോദ്യത്തിനുപോലും ഇനിയും കൃത്യമായ ഉത്തരം നൽകാൻ ഇവർക്കാർക്കും ആയിട്ടില്ല. സുശാന്തിന്റെ മരണത്തിന് ഒരാഴ്ച മുൻപ് മുൻ മാനേജർ ദിഷ സാലിയാൻ കെട്ടിടത്തിൽ നിന്നു വീണുമരിച്ചിരുന്നു. ആ സംഭവവുമായി നടന്റെ മരണത്തിനു ബന്ധമുണ്ടെന്ന വാദവും ഉയർന്നു. എന്നാൽ, ഇക്കാര്യം ഇനിയും സ്ഥാപിക്കാനായിട്ടില്ല. വിഷാദരോഗത്തിനു ചികിൽസയിലായിരുന്നു സുശാന്ത്. എന്താണ് വിഷാദരോഗത്തിലേക്കു നയിച്ചതെന്ന ചോദ്യത്തിനുള്ള ഉത്തരവും അജ്ഞാതം. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...