തളരില്ല; പൊരുതും; എന്റെ ശബ്ദം ഇനിയാണ് ഉയരാൻ പോകുന്നത്: ആയിഷ

Aisha-lakshadweep
SHARE

തളർത്തിയാൽ തളരാൻ വേണ്ടിയല്ല നാടിന് വേണ്ടി ശബ്ദം ഉയർത്തിയതെന്ന് ചലച്ചിത്രപ്രവർത്തക ആയിഷ സുൽത്താന. തന്റെ ശബ്ദം ഇനിയാണ് ഉച്ചത്തിൽ ഉയരാൻ പോവുന്നതെന്നും ആയിഷ പറഞ്ഞു. രാജ്യദ്രോഹക്കുറ്റം ചുമത്തിയ നടപടിയിൽ പ്രതികരിക്കുകയായിരുന്നു ലക്ഷദ്വീപ് സ്വദേശിയും സംവിധായികയുമായ ആയിഷ സുൽത്താന.

‘എഫ്ഐആർ ഇട്ടിട്ടുണ്ട്... രാജ്യദ്രോഹ കുറ്റം. പക്ഷേ സത്യമേ ജയിക്കൂ...കേസ് കൊടുത്ത ബിജെപി നേതാവ് ലക്ഷദ്വീപുകാരനാണ്, അദ്ദേഹം ജനിച്ച മണ്ണിനെ ഒറ്റി കൊടുക്കുമ്പോൾ ഞാൻ ജനിച്ച മണ്ണിന് വേണ്ടി പൊരുതി കൊണ്ടിരിക്കും. നാളെ ഒറ്റപെടാൻ പോവുന്നത് ദ്വീപിനെ ഒറ്റി കൊടുത്ത ഒറ്റുകാർ ആയിരിക്കും.’

‘ഇനി നാട്ടുകാരോട്: കടൽ നിങ്ങളെയും നിങ്ങൾ കടലിനെയും സംരക്ഷിക്കുന്നവരാണ്... ഒറ്റുകാരിൽ ഉള്ളതും നമ്മിൽ ഇല്ലാത്തതും ഒന്നാണ് ഭയം... തളർത്തിയാൽ തളരാൻ വേണ്ടിയല്ലാ ഞാൻ നാടിന് വേണ്ടി ശബ്ദം ഉയർത്തിയത്. എന്റെ ശബ്ദം ഇനിയാണ് ഉച്ചത്തിൽ ഉയരാൻ പോവുന്നത്...’–ആയിഷ പറയുന്നു.

ഇതിനിടെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ആയിഷ സുൽത്താനയ്ക്ക് കവരത്തി പൊലീസ് നോട്ടീസ് അയ്ച്ചു. ഈ മാസം 20ന് കവരത്തി പൊലീസ് ഹെഡ് ക്വാർട്ടേഴ്സിൽ ചോദ്യം ചെയ്യലിന് ഹാജരാകണം. ക്രിമിനൽ നടപടി ചട്ടത്തിലെ അറസ്റ്റ് നിർബന്ധമല്ലാത്ത 41എ പ്രകാരമുള്ള നോട്ടിസ് കവരത്തി പൊലീസ് ആയിഷ സുൽത്താനയ്ക്ക് നൽകി. വിഷയത്തിൽ ആയിഷ സുൽത്താനയെ അനുകൂലിച്ചും എതിർത്തും വിവിധ സംഘടനകൾ രംഗത്തെത്തി. ലക്ഷദ്വീപ് എംപിയും ബിജെപി ഇതര സംഘടനകളും ആയിഷയ്ക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...