മിഠായിയല്ല; ബൈക്കിലിരുന്ന ഹെൽമെറ്റ് വായിലാക്കി ചവച്ച് ആന; വിഡിയോ

elephant-11
SHARE

പ്ലാവിൽ നിന്ന് ചക്കയിടുന്ന ആനയെയും വാഴക്കുല കൊണ്ടു പോകുന്നതുമെല്ലാം പല വിഡിയോകളിലും കണ്ടിട്ടുണ്ടാവാം. എന്നാൽ ബൈക്കിലെ ഹെൽമെറ്റ് ആന എടുത്ത് വായിലിട്ട് ചവച്ച് പോയാലോ. അസമിലെ ഗുവാഹത്തിയിലാണ് സംഭവം. നാരംഗിക്ക് അടുത്ത സാത്ഗാവൻ ആർമി ക്യാമ്പിന് സമീപത്തിറങ്ങിയ കാട്ടാനയാണ് ഹെൽമെറ്റ് ബിസ്കറ്റ് പോലെ വായിലാക്കിയത്.

തന്റെ തലയിൽ വയ്ക്കാനുണ്ടായിരുന്ന ഹെൽമെറ്റുമെടുത്ത് ആന സ്ഥലം വിടുന്നത് കണ്ട ബൈക്കുടമയാമ് ദൃശ്യങ്ങള്‍ പകർത്തിയത്. ഭക്ഷണം തേടിയിറങ്ങിയതായിരുന്നു ആന. വായിലിട്ടപ്പോഴാണ് തിന്നുന്ന സാധനമല്ലെന്ന് ആന തിരിച്ചറിഞ്ഞത്. ഉടൻ വായിൽ നിന്ന് കളഞ്ഞ് കാലുകൊണ്ട് ചവിട്ടി അരച്ച ശേഷം തിരികെ കാട് കയറുകയും ചെയ്തു. സുശാന്ത നന്ദയെന്ന ഐഎഫ്എസ് ഉദ്യോഗസ്ഥനാണ് ട്വിറ്ററിലൂടെ വിഡിയോ പങ്കുവച്ചത്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...