‘വാക്സീൻ എടുത്തു; ശരീരത്തിൽ നാണയങ്ങളും സ്പൂണും ഒട്ടിപ്പിടിക്കുന്നു’; വിചിത്രവാദം

mumbai-man-after-covid
SHARE

കോവിഡ് വാക്സീൻ സ്വീകരിച്ച ശേഷം തനിക്ക് കാന്തിക ശക്തി കിട്ടിയെന്നും ലോഹം കൊണ്ടുള്ള വസ്തുക്കൾ ശരീരത്തിൽ പറ്റിപ്പിടിക്കുന്നുവെന്നും അവകാശപ്പെട്ട് ഒരാൾ രംഗത്ത്. മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്നുള്ള അരവിന്ദ് സോണർ എന്ന വ്യക്തിയാണ് ഇത്തരമൊരു അവകാശവാദം മുന്നോട്ടുവയ്ക്കുന്നത്. ഇത് വ്യക്തമാക്കുന്ന ഒരു വിഡിയോയും ഇയാൾ പുറത്തുവന്നിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

പാത്രങ്ങൾ, നാണയങ്ങൾ, സ്പൂൺ എന്നിവ ശരീരത്തിൽ വച്ചാൽ ഒട്ടിപ്പിടിക്കുമെന്ന് ഇയാൾ പറയുന്നു. വിഡിയോയിലും ഇത് വ്യക്തമാണ്. രണ്ട് ഡോസ് വാക്സീനും ഇയാൾ സ്വീകരിച്ചിരുന്നു. എന്നാൽ ഇതും വാക്സീനുമായി ബന്ധമില്ലെന്ന് ഡോക്ടർമാരും പറയുന്നു. ഇയാളെ കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കാനാണ് തീരുമാനം. വിഡിയോ കാണാം. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...