'തളരില്ല'; ഒറ്റപ്പെടാൻ പോകുന്നത് ഒറ്റുകാരെന്ന് ഐഷ; പിന്തുണച്ച് എം.പി; കുറിപ്പ്

aisha-sulthana
SHARE

ലക്ഷദ്വീപ് സ്വദേശിയും ചലച്ചിത്ര പ്രവർത്തകയുമായ ഐഷ സുൽത്താനയ്ക്കെതിരെ രാജ്യദ്രോഹ കേസെടുത്തിരിക്കുകയാണ്. കവരത്തി പൊലീസ് ആണ് കേസെടുത്തത്. ജൂൺ 20നു പൊലീസിനു മുൻപാകെ ഹാജരാകാനാണ് നിർദേശം നൽകി. മാധ്യമ ചർച്ചയിൽ നടത്തിയ പരാമർശത്തിനാണ് കേസ്. സംഭവത്തിൽ പ്രതികരണവുമായി ഐഷ സുൽത്താന രംഗത്തെതത്തി. 

കേസ് കൊടുത്ത ബിജെപി നേതാവ് ലക്ഷദ്വീപ്ക്കാരനാണ്, അദ്ദേഹം ജനിച്ച മണ്ണിനെ ഒറ്റി കൊടുക്കുമ്പോൾ ഞാൻ ജനിച്ച മണ്ണിന് വേണ്ടി പൊരുതി കൊണ്ടിരിക്കും. നാളെ ഒറ്റപെടാൻ പോവുന്നത് ദ്വീപിനെ ഒറ്റി കൊടുത്ത ഒറ്റ്ക്കാർ ആയിരിക്കുമെന്നാണ് അയിഷ ഫെയ്സ്ബുക്കിൽ കുറിച്ചത്. 

അയിഷയുടെ കുറിപ്പ്: എഫ്ഐആർ ഇട്ടിട്ടുണ്ട്. രാജ്യദ്രോഹ കുറ്റം പക്ഷെ സത്യമേ ജയിക്കൂ. കേസ് കൊടുത്ത ബിജെപി നേതാവ് ലക്ഷദ്വീപ്ക്കാരനാണ്, അദ്ദേഹം ജനിച്ച മണ്ണിനെ ഒറ്റി കൊടുക്കുമ്പോൾ ഞാൻ ജനിച്ച മണ്ണിന് വേണ്ടി പൊരുതി കൊണ്ടിരിക്കും. നാളെ ഒറ്റപെടാൻ പോവുന്നത് ദ്വീപിനെ ഒറ്റി കൊടുത്ത ഒറ്റ്ക്കാർ ആയിരിക്കും. ഇനി നാട്ടുക്കാരോട്: കടൽ നിങ്ങളെയും നിങ്ങൾ കടലിനെയും സംരക്ഷിക്കുന്നവരാണ്. ഒറ്റുകാരിൽ ഉള്ളതും നമ്മിൽ ഇല്ലാത്തതും ഒന്നാണ് ഭയം. തളർത്തിയാൽ തളരാൻ വേണ്ടിയല്ലാ ഞാൻ നാടിന് വേണ്ടി ശബ്ദം ഉയർത്തിയത്. എന്റെ ശബ്ദം ഇനിയാണ് ഉച്ചത്തിൽ ഉയരാൻ പോവുന്നത്...

അയിഷക്ക് പിന്തുണയറിയിച്ച് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലും രംഗത്തെത്തി. രാജ്യദ്രോഹകുറ്റം ചുമത്താന്‍ രാജ്യത്തിനെതിരായി സംസാരിക്കണം. അത് ചെയ്തിട്ടില്ല എന്ന് ഐഷ സുല്‍ത്താന തന്നെ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ നിയമനടപടികളുമായി മുന്നോട്ടുപോകുന്നതില്‍ അടക്കം ആവശ്യമുള്ള എല്ലാ പിന്തുണയും കൊടുക്കുമെന്നാണ് എംപി ഫെയ്സ്ബുക്ക് പോസ്റ്റിലബടെ പറയുന്നത്. 

എംപിയുടെ കുറിപ്പ്:  'ബയോവെപ്പണ്‍' പ്രയോഗത്തെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെയും വീഡിയോയിലൂടെയും വളരെ വ്യക്തമായ വിശദീകരണമാണ് ഐഷ സുല്‍ത്താന നല്‍കിയത്. താന്‍ രാജ്യത്തിനോ, ഇന്ത്യന്‍ സര്‍ക്കാരിനോ, ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷനോ എതിരായി അല്ല ആ വാക്ക് ഉപയോഗിച്ചതെന്നും വളരെ വ്യക്തമായി പറഞ്ഞതാണ്. ആ സ്ഥിതിക്ക് പിന്നെ അതിന്റെ മേലൊരു കേസിന് പ്രസക്തിയില്ല. രാജ്യദ്രോഹകുറ്റം ചുമത്താന്‍ രാജ്യത്തിനെതിരായി സംസാരിക്കണം. അത് ചെയ്തിട്ടില്ല എന്ന് ഐഷ സുല്‍ത്താന തന്നെ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ നിയമനടപടികളുമായി മുന്നോട്ടുപോകുന്നതില്‍ അടക്കം ആവശ്യമുള്ള എല്ലാ പിന്തുണയും കൊടുക്കുക എന്നത് എംപിയെന്ന നിലയില്‍ എന്നില്‍ അര്‍പ്പിതമായ ഉത്തരവാദിത്വമാണ്. താന്‍ അതുചെയ്യുമെന്നും മുഹമ്മദ് ഫൈസല്‍ എംപി വ്യക്തമാക്കി.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...