'കുട്ടികളില്ലെന്ന് കരുതി ദു:ഖിച്ചിരിക്കാറില്ല; എപ്പോഴും ഹാപ്പി'; തുറന്നുപറഞ്ഞ് വിധുവും ദീപ്തിയും

vidhu-deepthy
SHARE

ഗായകൻ വിധു പ്രതാപും ഭാര്യയും നർത്തകിയുമായ ദീപ്തിയും ചേർന്നൊരുക്കിയ ‘പ്രതികരണം പരിപാടി’ വൈറലാകുന്നു. ദൂരദർശനിലെ പരിപാടിയുടെ ശൈലിയിലാണ് ഇരുവരും വിഡിയോയുമായി എത്തിയത്. വേഷത്തിലും ഭാവത്തിലും സംസാരത്തിലുമെല്ലാം ആ സാമ്യത പുലർത്തുന്നുമുണ്ട്. രസകരമായി ഒരുക്കിയ ചോദ്യോത്തര വേളയുടെ വിഡിയോ ഇപ്പോൾ യൂട്യൂബ് ട്രെൻഡിങ്ങിൽ ഇടം പിടിച്ചു കഴിഞ്ഞു. 

ആരാധകർ ചോദിച്ച ചോദ്യങ്ങൾക്കെല്ലാം ഇരുവരും വ്യക്തമായ മറുപടി നല്‍കുന്നുണ്ട്. വീട്ടിലെ പുതിയ നായക്കുട്ടിയുടെ വിഡിയോകൾ ദീപ്തിയും വിധുവും പങ്കുവച്ചിരുന്നു. എന്നാൽ അത് തങ്ങളുടെ സ്വന്തമല്ലെന്നും ബെംഗലുരുവിൽ താമസിക്കുന്ന തന്റെ ചേച്ചിയുടെ നായയാണെന്നും ചോദ്യത്തിനുള്ള മറുപടിയായി ദീപ്തി പറഞ്ഞു. താരദമ്പതികളുടെ വിഡിയോയിലുള്ള പോസിറ്റീവ് എനർജിയെക്കുറിച്ചു പ്രശംസിച്ചവരോട് അതു വലിയ അംഗീകാരമായി കാണുന്നു എന്നാണ് ഇരുവരും പ്രതികരിച്ചത്. 

ദീപ്തിക്കും വിധുവിനും കുട്ടികളില്ലേ എന്നു ചോദിച്ചയാൾക്കും ഇരുവരും മറുപടി നൽകി. ഇപ്പോൾ തങ്ങൾക്കു കുട്ടികളില്ലെന്നും എന്നാൽ അതോർത്തു ദു:ഖിച്ചിരിക്കുന്ന ദമ്പതികളല്ല തങ്ങളെന്നും ഇരുവരും പറഞ്ഞു. അക്കാര്യമോർത്ത് വേറെ ആരും വിഷമിക്കണ്ട എന്നും ഇരുവരും കൂട്ടിച്ചേർത്തു. ജീവിതം എപ്പോഴും ആസ്വദിക്കുകയാണെന്നും എപ്പോഴും സന്തോഷത്തോടെയിരിക്കുകയാണെന്നും ദമ്പതികൾ പറഞ്ഞു.

രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളും കൂട്ടിച്ചേർത്ത് വിധുവും ദീപ്തിയും ഒരുക്കിയ പ്രതികരണം പരിപാടി ഇതിനോടകം നിരവധി പ്രേക്ഷകരെ നേടിക്കഴിഞ്ഞു. ഇരുവരുടെയും അവതരണശൈലിയെയും വേറിട്ട ആശയാവിഷ്കാരത്തെയും പ്രശംസിച്ച് ആരാധകർ  കമന്റുകളുമായെത്തി. ഇതിനു മുൻപും വിധുവും ദീപ്തിയും ചെയ്ത വ്യത്യസ്തങ്ങളായ വിഡിയോകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലോക്ഡൗൺ കാലത്താണ് ഇരുവരും വിഡിയോകളുമായി സജീവമായത്. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...