‘10 വർഷം 3650 തവണ പുറത്തിറങ്ങിക്കാണും’; സംശയങ്ങളുമായി സൈബറിടത്ത് കുറിപ്പുകള്‍

rare-love-story
SHARE

‘ഇതെങ്ങനെ വിശ്വസിക്കും,  വിശ്വസിക്കാതിരിക്കും..’ പത്തുവർഷം യുവതിയെ വീട്ടിനുള്ളിൽ ആരും അറിയാതെ താമസിപ്പിച്ചു എന്ന അവകാശവാദത്തോട് നാട്ടുകാരുടെ പ്രതികരണം ഇങ്ങനെയാണ്. ഇതിന് പിന്നാലെ സൈബർ ഇടങ്ങളിലും ഈ ചോദ്യങ്ങളും സംശയങ്ങളും ഉയരുകയാണ്. ഒരാളുടെ കണ്ണിൽ പോലും പെടാതെ ഇത്രകാലം എങ്ങനെ യുവതിയെ ഒളിപ്പിച്ചിരുത്തും എന്നാണ് ചോദ്യം. ഇതിനൊപ്പം അക്കമിട്ട ചോദ്യങ്ങളും സമൂഹമാധ്യമങ്ങളിൽ ഉയരകയാണ്. 

പ്രണയിച്ച യുവതിയെ 10 വർഷം വീട്ടിൽ ഒളിപ്പിച്ച യുവാവിന്റെ വാർത്ത കേട്ട് ഞെട്ടിയിരിക്കെ, ഇരുവരും പുറംലോകത്ത് എത്തി ആ പത്ത് വര്‍ഷത്തെ സംഭവവികാസങ്ങള്‍ മാധ്യമങ്ങൾക്കു മുന്നിൽ വെളിപ്പെടുത്തിയിരുന്നു. റഹ്മാന്റെ വീട്ടുകാരെയാണ് ഇരുവരും ഇക്കാര്യത്തിൽ പഴിക്കുന്നത്. അവരെ ഭയന്നാണ് സാജിതയെ വീട്ടിൽ ഒളിപ്പിച്ചതെന്നാണ് റഹിമാൻ പറയുന്നത്. 

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പല കുറിപ്പുകളില്‍ ഒന്ന് ഇവിടെ പ്രസിദ്ധീകരിക്കുന്നു. കുറിപ്പിലെ ചോദ്യങ്ങളിങ്ങനെ:

അറ്റാച്ച്ഡ് ബാത്ത്റൂമില്ലാത്ത മുറിയിൽ നിന്ന് റൂമിന് വെളിയിലെ കോമൺ ബാത്ത് റൂമിൽ പോകാൻ പെൺകുട്ടി 10 വർഷത്തിനിടയിൽ മിനിമം 3650 തവണയെങ്കിലും പുറത്തിറങ്ങിയിട്ടും ഒരുതവണ പോലും വീട്ടുകാർ കണ്ടില്ല പോലും? ഈ പത്ത് വർഷവും ആശുപത്രിയിൽ പോകത്തക്ക വിധത്തിൽ അവർക്ക് യാതൊരു അസുഖവും വന്നില്ലേ? 10 വർഷം അഥവാ 120 മാസത്തിൽ മിനിമം ഒരു മാസത്തിൽ 5 തവണ എന്ന കണക്ക് വെച്ച് മിനിമം 600 ദിവസമെങ്കിലും ഉപയോഗിക്കാൻ ഇവർക്ക് സാനിറ്ററി പാഡുകൾ വാങ്ങേണ്ടി വരില്ലേ? അങ്ങനെ എങ്കിൽ വാങ്ങുമ്പോൾ പുറം ലോകം അറിയാതിരിക്കുമോ? 

വാങ്ങി ഉപയോഗം കഴിഞ്ഞ് ഡിസ്പോസ് ചെയ്യുമ്പോൾ വീട്ടുകാർക്ക് മനസിലാകാതെ പോകുമോ? പെൺകുട്ടി ഗർഭിണിയാകാത്ത സാഹചര്യത്തിൽ ഗർഭ നിരോധന ഉറകൾ ഇദ്ദേഹം വാങ്ങിക്കാണില്ലേ? ഇതുവരെ ഒരു മെഡിക്കൽ ഷോപ്പുകാരനും സംശയം തോന്നിയില്ലേ? പുറം ലോകം അറിഞ്ഞില്ലേ? വിവാഹിതനല്ലാത്ത ഒരാൾ സാനിറ്ററി പാഡും, സ്ത്രീകളുടെ വസ്ത്രങ്ങളും, ഗർഭ നിരോധന ഉറകളും വാങ്ങുമ്പോൾ 10 വർഷത്തിൽ ഒരിക്കൽ പോലും ഈ ഭൂമി മലയാളത്തിൽ ആർക്കും സംശയം തോന്നിയില്ലേ? ഇത് വാങ്ങി വീട്ടിൽ കൊണ്ടുവരുമ്പോൾ 10 വർഷത്തിൽ ഒരിക്കൽ പോലും വീട്ടുകാർ കണ്ടില്ലേ? 

ഇനി ആർത്തവ നാളുകളിൽ തുണിയാണ് ഉപയോഗിച്ചതെങ്കിൽ, എവിടെ വെച്ച് വൃത്തിയാക്കി? നിത്യേന ഉപയോഗിക്കുന്ന സ്വന്തം തുണികൾ ഈ സ്ത്രീ എവിടെ കഴുകി? ഇദ്ദേഹം മുറി തുറന്ന് പുറത്തേക്ക് കടക്കുന്ന സമയത്ത് സ്വാഭാവികമായും ഈ പത്ത് വർഷത്തിൽ ഒരിക്കൽ പോലും വീട്ടുകാർ ഈ മുറിക്കകം കണ്ടിട്ടില്ലേ? ഇതിനെല്ലാം അപ്പുറം, പത്ത് വർഷത്തിൽ ഒരിക്കൽ പോലും ഇവർ സംസാരിച്ചില്ലേ? ഒന്ന് ചുമച്ചില്ലേ? ഇനി മുറിക്കകത്ത് പൂട്ടിയിട്ടതിന്റെ ഇന്റെൻഷൻ എന്തായിരുന്നു? 

പ്രായപൂർത്തിയായവർക്ക് സ്വന്തം ഇഷ്ടപ്രകാരം ഒരുമിച്ചു താമസിക്കാൻ നിയമമുള്ള രാജ്യത്ത് ഇങ്ങനെ ഒളിപ്പിച്ചു വെക്കേണ്ടതിന്റെ ആവശ്യം?

പ്രണയം ആയിരുന്നു ഇവർക്കിടയിൽ എങ്കിൽ ഒരിക്കൽ പോലും പുറം ലോകം കാണിക്കാതെ സ്വന്തം കാമുകിയെ കാരഗൃഹത്തിന് സമാനമായ ജീവിതം നൽകി ഇഞ്ചിഞ്ചായി കൊല്ലാൻ ലോകത്തിൽ ഏത് കാമുകൻ തയാറാവും? ഇത്രകാലം, വായുവും വെളിച്ചവും കിട്ടി ജീവിച്ച ഒരാൾ രാജ്യത്തെ നിയമത്തിന് മുന്നിൽ ഒരു തെറ്റും ചെയ്യാത്ത സാഹചര്യത്തിൽ ഈ കഠിന കാരാഗ്രഹം വരിച്ച് ഒളിവിൽ..

MORE IN SPOTLIGHT
SHOW MORE
Loading...
Loading...