വരന്‍ എത്തിയത് പുകയില ചവച്ചുകൊണ്ട്; ഈ വിവാഹം വേണ്ടെന്ന് വധു

wedding-tobacco
SHARE

പ്രതിശ്രുത വരൻ പുകയില ചവയ്ക്കുന്നത് കണ്ടതോടെ വിവാഹം വേണ്ടെന്ന് വെച്ച് യുവതി. നോയിഡയിലാണ് സംഭവം. ജൂൺ 5–നാണ് ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹ ആഘോഷങ്ങൾ തുടങ്ങുകയും ചെയ്തിരുന്നു. 

വരനും സംഘവും ആഘോഷമായി യുവതിയുടെ വീട്ടിലേക്ക് എത്തി. അപ്പോഴാണ് വരൻ പുകയില ചവയ്ക്കുന്നത് യുവതിയുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ ഈ വിവഹം തനിക്ക് വേണ്ടെന്ന് യുവതി പറഞ്ഞു. മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കൊടുവിലും യുവതി തന്റെ തീരുമാനം മാറ്റിയില്ല. ഇതോടെ ഇരുകുടുംബവും ചേർന്ന് വിവാഹം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. തമ്മിൽ കൈമാറിയ സമ്മാനങ്ങളെല്ലാം ഇരുകുടുംബങ്ങളും തിരികെ നൽകി. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...