മോദിജീ, പഠനം വരെ ഉപേക്ഷിക്കാം, കൊറോണക്കെതിരെ പോരാടാം; ചിരിവിഡിയോ

boys
SHARE

കൊറോണ വരുത്തിവെച്ച പ്രതിസന്ധികളിൽ ഒന്നാണ് കുട്ടികളുടെ വിദ്യഭ്യാസം മുടങ്ങിയത്. എന്നാൽ അത് മുതലാക്കുന്ന വിരുതൻമാരുടെ എണ്ണവും വിരളമല്ല. അങ്ങനെയുള്ള രണ്ട് കുസൃതിപ്പയ്യൻമാരുടെ വിഡിയോ വൈറലാകുകയാണ്. കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ പങ്കുചേരുന്നതിനായി വിദ്യാഭ്യാസം ഉപേക്ഷിച്ച് ത്യാഗം ചെയ്യാൻ  തങ്ങൾ തയ്യാറാണെന്ന് രണ്ട് ചെറിയ ആൺകുട്ടികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പറയുന്നതാണ്  വിഡിയോയിൽ. 

''ഏഴ് വർഷത്തേക്ക് സ്കൂളുകൾ അടച്ചാൽ, ആ ത്യാഗവും ചെയ്യാൻ ഞങ്ങൾ തയ്യാറാണ്'' എന്നാണ് കൂട്ടത്തിലൊരുവൻ പറയുന്നത്.  കാഴ്ചക്കാരിൽ ചിരിയുണർത്തുന്നതാണ് വളരെ ഗൗരവത്തോടെയുള്ള രണ്ടുപേരുടേയും സംസാരവും മുഖഭാവവും ഡയലോഗ് പ്രസന്റേഷനും രസകരമാണ്. ഈ ദുരതകാലത്ത് ചിരിയുടെ വെളിച്ചവുമായെത്തിയ ഈ കുട്ടികളോട് കമന്റുകളിലൂടെ നന്ദിപറയുന്നവരുമുണ്ട്.

വിഡിയോ കാണാം:

MORE IN SPOTLIGHT
SHOW MORE
Loading...
Loading...