‘എന്റെ പിള്ളേരെ തൊടുന്നോടാ..’; അടിക്കാനോങ്ങിയ യജമാനനെ തടഞ്ഞ് അമ്മ; വിഡിയോ

dog-video
SHARE

‘എന്റെ പിള്ളേരെ തൊടുന്നോടാ...’ ലൂസിഫർ സിനിമയിൽ നായകന്റെ നിയന്ത്രണം ഒന്നു തെറ്റിയ നിമിഷമായിരുന്നു അത്. മനുഷ്യർക്കു മാത്രമല്ല മൃഗങ്ങൾക്കും അങ്ങനെയാണ്, മക്കളെ പരിധി വിട്ട് തൊട്ടാൽ സഹിക്കാനാകില്ല. അത് യജമാനൻ ആണെങ്കിലും. രണ്ട് നായ്ക്കുട്ടികളും അമ്മയുമാണ് ഇവിടെ കഥാപാത്രങ്ങൾ. 

മക്കളെ യജമാനൻ വഴക്കു പറഞ്ഞപ്പോൾ അമ്മ ഉറ്റുനോക്കി മിണ്ടാതെ ഇരുന്നു. ശരിയാണ്, മക്കൾ തെറ്റ് ചെയ്തുവെന്ന് ആ അമ്മയ്ക്കറിയാം. പക്ഷേ, പരിധി വിട്ട് മക്കളെ ഉപദ്രവിക്കാൻ തുടങ്ങിയപ്പോൾ ഏതു അമ്മയെയും പോലെ ആ അമ്മയും തനിസ്വരൂപം പുറത്തെടുത്തു. നായ്ക്കുട്ടികളെ ചെരിപ്പെടുത്ത് അടിക്കുന്നതു പോലെ കാണിച്ചപ്പോഴാണ് അമ്മ ഇടപെട്ടത്. യജമാനന്റെ കയ്യിലെ ചെരിപ്പിൽ കടിച്ചു പിടിച്ചു. അടിക്കാൻ അനുവദിച്ചില്ല. ഇതിന്റെ വിഡിയോ സോഷ്യൽമീഡിയയിൽ വൈറലാണ്. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...