28 ഭാര്യമാരും 135 മക്കളും 126 പേരക്കുട്ടികളും സാക്ഷി; വൃദ്ധന്റെ 37–ാം വിവാഹം; വിഡിയോ

old-marriage
SHARE

തന്റെ 28 ഭാര്യമാരെയും 135 മക്കളെയും 126 പേരക്കുട്ടികളെയും സാക്ഷിയാക്കി വൃദ്ധനായ മനുഷ്യന്റെ 37–ാം വിവാഹം. വിചിത്രമായി തോന്നുന്നുണ്ടാകാം. പക്ഷേ സംഭവം സത്യമാണ്. വിവാഹത്തിന്റെ വിഡിയോയും വൈറലായിട്ടുണ്ട്. വിഡിയോയിൽ കാണുന്ന വരൻ മുമ്പ് 36 തവണ വിവാഹം ചെയ്തിട്ടുണ്ട്. 

വിഡിയോ ട്വിറ്ററിൽ പങ്കുവച്ചത് ഐപിഎസ് ഉദ്യോഗസ്ഥനായ രുപിൻ ശർമയാണ്. ഈ മനുഷ്യൻ വളരെയധികം ധൈര്യശാലിയാണെന്ന് പറഞ്ഞാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഇദ്ദേഹത്തിന് 36 ഭാര്യമാരിൽ നിന്നായി നിരവധി മക്കളുണ്ട്. അവരുടെ മക്കളും എല്ലാം ചേർന്ന് വലിയ ഒരാൾക്കൂട്ടം തന്നെ വിവാഹത്തിന് എത്തിയിരുന്നു.

എന്തായാലും ഈ വിഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. ജീവിച്ചിരിക്കുന്ന പ്രതിഭാസം, ഇത്രപേരെ എങ്ങനെ കൈകാര്യം ചെയ്യുന്നു, എന്ന് തുടങ്ങി രസകരമായ നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...