എട്ടുരൂപയ്ക്ക് ഗ്യാസ് സിലിണ്ടർ...! ഈ ഓഫർ നിങ്ങൾക്കും നേടാം

gas-cylinder
SHARE

ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യുന്നവർക്കായി വ്യത്യസ്തമായ ഓഫർ അവതരിപ്പിച്ച് ഓൺലൈൻ പേയ്മെന്റ് ആപ്ലിക്കേഷനായ പേടിഎം. വെറും എട്ട് രൂപയ്ക്ക് വരെ നിങ്ങൾക്ക് ഗ്യാസ് ബുക്ക് ചെയ്യാൻ സാധിച്ചേക്കും എന്നതാണ് ഓഫർ. എൽപിജി സിലിണ്ടർ വെറും എട്ട് രൂപയ്ക്ക് നേടാനുള്ള അവസരമാണ് പേടിഎം ഒരുക്കുന്നത്. 

ജൂൺ 30 ന് രാത്രി 11.59 വരെയാണ് ഓഫർ ലഭ്യമാവുക. ക്യാഷ് ബാക്ക് ആയാകും പണം ലഭിക്കുക. പേടിഎമ്മിലൂടെ ആദ്യമായി ഗ്യാസ് ബുക്ക് ചെയ്യുന്നവർക്ക് മാത്രമാണ് ക്യാഷ് ബാക്കിനുള്ള അവസരമുള്ളത്. മുഴുവൻ പണം അടച്ച് ഗ്യാസ് ബുക്ക് ചെയ്തുകഴിയുമ്പോൾ നിങ്ങൾക്ക് 10 രൂപ മുതൽ 800 രൂപവരെ ക്യാഷ് ബാക്ക് നേടുന്നതിനുള്ള അവസരമാണ് പേടിഎം ഒരുക്കിയിരിക്കുന്നത്. 

ഈ ഓഫർ ലഭ്യമാകുന്നതിന് ആദ്യമായി ചെയ്യേണ്ടത് പേടിഎം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യുകയാണ്. ഭാരത് ഗ്യാസ്, എച്ച്പി ഗ്യാസ് എന്നീ ഓപ്ഷനുകൾ ഇതിൽ കാണാം. കൺസ്യൂമർ നമ്പർ ഉപയോഗിച്ച് ഗ്യാസ് ബുക്ക് ചെയ്യാം.  ക്യാഷ് ബാക്ക് ലഭിക്കുന്നതിനായി ആദ്യം മുഴുവൻ പണം അടച്ച് ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യണം. തുടർന്ന് ലഭിക്കുന്ന സ്ക്രാച്ച് കാർഡിൽ അറിയാം നിങ്ങൾക്ക് എത്ര രൂപ ക്യാഷ് ബാക്ക് ആയി ലഭിക്കുമെന്നത്. ഓർമിക്കുക, പേടിഎമ്മിലൂടെ ആദ്യമായി ഗ്യാസ് ബുക്ക് ചെയ്യുന്നവർക്ക് മാത്രമാണ് ക്യാഷ് ബാക്ക് നേടുന്നതിനുള്ള അവസരം.  

MORE IN SPOTLIGHT
SHOW MORE
Loading...
Loading...