എങ്ങനെ സാധിക്കുന്നു? തല 180 ഡിഗ്രി തിരിച്ച് യുവാവ്..!; വൈറൽ വിഡിയോ

head-rotate
SHARE

തല കഴുത്തിനുചുറ്റും 180 ഡിഗ്രി തിരിക്കാൻ സാധിക്കുന്ന യുവാവിന്റെ വിഡിയോ ആണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഒരു കൈകൊണ്ട് കഴുത്തിൽ പിടിച്ച് തല തിരിക്കുന്നതാണ് വിഡിയോയിൽ കാണുന്നത്. 180 ഡിഗ്രി തിരിഞ്ഞ് നേരെ പിന്നിലേക്കാണ് മുഖമടക്കം തിരിക്കുന്നത്. പിന്നീട് പഴയ സ്ഥാനത്തേക്ക് തിരിച്ചെത്തിക്കുന്നു. ടിക്ടോക്കിലൂടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.

എന്നാൽ വിദഗ്ധരായിട്ടുള്ളവരാണ് ഇത് ചെയ്യുന്നതെന്നും ഒരിക്കലും ആരും ഇത് അനുകരിക്കാൻ ശ്രമിക്കരുതെന്നും വിഡിയോ പങ്കുവച്ച് നിര്‍ദേശം നൽകുന്നുണ്ട്. എന്തായാലും വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇതൊക്കെ എങ്ങനെ സാധിക്കുന്നുവെന്നും ഇങ്ങനൊരു കഴിവ് എങ്ങഃെ കണ്ടുപിടിച്ചുവെന്നുമാണ് വിഡിയോ കണ്ടവർ ചോദിക്കുന്നത്. വിഡിയോ കാണാം. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...