മകന് വേണ്ടി സൂപ്പർ ലംബോർഗിനി പണിഞ്ഞ് നൽകി അച്ഛൻ; കയ്യടിച്ച് ലോകം; വിഡിയോ

lamborgini-vietnam
SHARE

മകന്റെ വാഹനപ്രേമം മനസ്സിലാക്കിയ അച്ഛന്‍ മകന് സമ്മാനിച്ചത് ഒരു അടിപൊളി ലംബോർഗിനി. തന്റെ കുഞ്ഞുമകന്റെ ആഗ്രഹം നിറവേറ്റിയ സന്തോഷത്തിലാണ് വിയറ്റ്നാം സ്വദേശിയായ അച്ഛൻ. ചെറിയ സൈസിലുള്ള വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ലംബോർഗിനി മോഡൽ നിർമിച്ചിരിക്കുന്നത് തടിയിലാണ്. ട്രുവോങ് വാന്‌‍ ഡാവോ എന്ന മരപ്പണിക്കാരനാണ് മകന് ലംബോർഗിനി നിർമിച്ച് നൽകിയത്.

തന്റെ ഈ 'സൂപ്പർ കൂൾ' ലംബോർ‌ഗിനിയുടെ ചിത്രം ട്രുവാങ് ഫെയ്സ്ബുക്കിൽ പങ്കുവച്ചതോടെയാണ് സംഭവം ലോകത്തിന്റെ ശ്രദ്ധ ആകർഷിച്ചത്. പൂർണമായും പ്രവർത്തനസജ്ജമായ ലംബോർഗിനി തന്നെയാണ് ട്രുവാങ് നിര്‍മിച്ചിരിക്കുന്നത്. റിമോട്ട് ഉപയോഗിച്ച് നിയന്ത്രിക്കാൻ സാധിക്കും. ഓക്ക് തടികൊണ്ടാണ് ഇതിന്റെ നിർമാണം. ലംബോർഗിനിയുടെ ലുക്ക് മാത്രമല്ല മണിക്കൂറിൽ 25 കിലോമീറ്റർ വേഗതയും ഉണ്ട്. നിറപ്പകിട്ടാർന്ന സ്പീഡോമീറ്ററും എൽഇഡി ലൈറ്റുകളും സിസർ ഡോറുമാണഅ മറ്റ് പ്രത്യേകതകൾ. 

കാർ നിർമിക്കുന്നതിന്റെ വിഡിയോ ട്രുവാങ് പങ്കുവച്ചിട്ടുണ്ട്. ലോകം മുഴുവൻ ഇപ്പോൾ ഈ അച്ഛനെ വാഴ്ത്തുകയാണ്. ലംബോർഗിനിയില്‍ നിന്നും അംഗീകാരം നൽകണമെന്നാണ് ചിലർ പറയുന്നത്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...