'എന്റെ മൈബക്കിന്റെ കൂളിങ് ഗ്ലാസ്'; അപകടശേഷം തിരഞ്ഞത്; യൂസഫലി പറയുന്നു

yusuffali-glass
SHARE

ഹെലികോപ്ടർ അപകടത്തിന് ശേഷമുള്ള നിമിഷങ്ങളെക്കുറിച്ച് പറഞ്ഞ് വ്യവസായി എംഎ യൂസഫലി. മനോരമ ന്യൂസ് നേരെ ചൊവ്വേയിലാണ് യൂസഫലിയുടെ വെളിപ്പെടുത്തൽ. പേടിപ്പെടുത്തുന്ന അനുഭവങ്ങളോടൊപ്പം ആ നിമിഷത്തില്‍ മനസ്സിനെ തണുപ്പിച്ച ചിലതും അദ്ദേഹം ഓര്‍ത്തെടുക്കുന്നു.  അപകടത്തിന് ശേഷം തന്നോട് പലരും മെന്റൽ ഷോക്ക് ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചിരുന്നു. അവർക്ക് നൽകിയ മറുപടി യൂസഫലി അഭിമുഖത്തില്‍ എടുത്തുപറയുന്നു. 

യൂസഫലിയുടെ വാക്കുകൾ: എന്നോട് ഒരാൾ ചോദിച്ചു,  നിങ്ങൾ വീണ് കഴിഞ്ഞിട്ട് എന്തെങ്കിലും മെന്റൽ ഷോക്ക് ഉണ്ടായോ എന്ന്..? അതിനുത്തരം ഞാനിതാണ് പറഞ്ഞത്. അപകടസ്ഥലത്തു നിന്ന് പൊലീസ് വണ്ടിയിൽ കയറി. എനിക്കൊപ്പം എന്റെ പിഎ ഷാഹിദും ഉണ്ട്. ഞാനൊരു ‌മൈബക്കിന്റെ കൂളിങ് ഗ്ലാസ് ധരിച്ചിരുന്നു. ഒരു രാജാവിന്റെ മകൻ എനിക്ക് സമ്മാനിച്ചതാണ് അത്. അതൊരു അംഗീകാരമായി ഞാൻ കരുതുന്നതാണ്. എന്റെ കൂളിങ് ഗ്ലാസ് ഹെലികോപ്റ്ററിൽ വച്ച് മറന്നിട്ടുണ്ടാകുമെന്ന് ഞാൻ പറഞ്ഞു. അപ്പോൾ ഷാഹിദ് പറഞ്ഞു. ഇപ്പോൾ ജീവിതത്തെക്കുറിച്ചാണ് ചിന്തിക്കേണ്ടത്. ജീവനെക്കുറിച്ചാണ് ചിന്തിക്കേണ്ടതെന്ന്. അപ്പോൾ കൂടെയുണ്ടായിരുന്ന ഹാരിസ് പറഞ്ഞു, കൂളിങ് ഗ്ലാസ് തന്റെ കയ്യിലുണ്ടെന്ന്. അതിനർഥം ആ സമയത്ത് പോലും എനിക്ക് സ്ഥലകാല ബോധം ഉണ്ടായിരുന്നു എന്നതാണ്. വിഡിയോ അഭിമുഖം കാണാം.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...