നിങ്ങളുടെ കൈയിൽ ഒരു പഴയ അഞ്ച് രൂപ നോട്ടുണ്ടോ? 30,000 രൂപ നേടാം

five-rupeee
SHARE

വേഗത്തിൽ പണമുണ്ടാക്കണമെന്നാണോ ആഗ്രഹം. നിങ്ങളുടെ കൈയിൽ ഒരു അഞ്ച് രൂപ നോട്ടുണ്ടെങ്കിൽ നിങ്ങൾക്ക് 30,000 രൂപവരെ നേടാം. കേൾക്കുമ്പോൾ അവിശ്വസനീയമെന്ന് തോന്നിയേക്കാം. എന്നാൽ സംഭവം യാഥാർത്ഥ്യമാണ്. ഒരു പഴയ അഞ്ച് രൂപ നോട്ടിനാണ് ഇത്രയും വലിയ തുക പ്രതിഫലമായി നൽകുക. 

എന്നാൽ പണം പ്രതിഫലമായി ലഭിക്കണമെങ്കിൽ ചില നിബന്ധനകളുണ്ട്. നിങ്ങളുടെ കൈയിലുള്ള നോട്ടിൽ ട്രാക്ടറിന്റെ ചിത്രം ഉണ്ടായിരിക്കണം. മാത്രമല്ല, 786 എന്ന നമ്പരും ഉണ്ടായിരിക്കണം. വളരെ അപൂർവമായേ ഇത്തരമൊരു നമ്പർ അഞ്ച് രൂപ നോട്ടിലുണ്ടാവുകയുള്ളൂ. നിങ്ങളുടെ കൈയിൽ ഇത്തരമൊരു നോട്ടുണ്ടെങ്കിൽ coinbazzar.com എന്ന വെബ്സൈറ്റിൽ കയറി പണത്തിന് അർഹതയുണ്ടോയെന്ന് പരിശോധിക്കാം. 

പഴയതും അപൂർവമായതുമായ നോട്ടുകൾ വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന വെബ്സൈറ്റാണ് കോയിൻ ബസാർ. അടുത്തിടെ വെബ്സൈറ്റിൽ വന്ന ഒരു പരസ്യം ഒരു രൂപ നോട്ടിന് വേണ്ടിയുള്ളതായിരുന്നു. വെബ്സൈറ്റിൽ പറയുന്ന മാനദണ്ഡങ്ങൾ അനുസരിച്ചുളള നോട്ടാണ് നിങ്ങളുടെ കൈയിലുള്ളതെങ്കിൽ 45,000 രൂപവരെ ലഭിക്കുമെന്നതായിരുന്നു പരസ്യം. എന്നാൽ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന നിബന്ധനകളെല്ലാം പാലിക്കണം. 

1977–1979 കാലഘട്ടത്തിലെ ഒരുരൂപ നോട്ടായിരുന്നു വൈബ്സൈറ്റിൽ ആവശ്യപ്പെട്ടിരുന്നത്. പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ കാലത്ത് ഫിനാൻസ് സെക്രട്ടറിയായിരുന്ന ഹിരുഭായ് എം പട്ടേലിന്റെ ഒപ്പ് നോട്ടിൽ ഉണ്ടായിരിക്കണം എന്നതായിരുന്നു ഏക നിബന്ധന. 1917 നവംബർ 30 നാണ് ഒരു രൂപ നോട്ട് അവതരിപ്പിച്ചത്. ഇന്ത്യൻ സർക്കാരും റിസർവ് ബാങ്കും ഒരു രൂപ നോട്ട് അച്ചടിക്കുന്നത് നിർത്തിവച്ചിട്ടുണ്ടെങ്കിലും 45,000 രൂപ നേടാൻ പഴയ ഒരു രൂപ നോട്ട് നിങ്ങളെ സഹായിച്ചേക്കും. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...