ഇത് സൂം കോൾ അല്ലെന്ന് പറയാൻ മറന്നോ?' വാർത്താ അവതാരകനോട് സോഷ്യൽമീഡിയ

bbc-anchor
SHARE

വേനൽകാലത്ത് വിയർപ്പ് ഒരു പ്രശ്നമായി മാറിയേക്കാം. അതിനാൽ വസ്ത്രത്തിന്റെ അളവ് പലപ്പോഴും പലരും കുറയ്ക്കാം. എന്നാൽ വാർത്ത അവതരിപ്പിക്കുന്നതിനായി ഇത്തരത്തിൽ എത്തിയാലോ? ബിബിസി അവതാരകനാണ് ഷോർട്സും ധരിച്ച് വാർത്ത അവതരിപ്പിക്കുന്നത്. ബിബിസി അവതാരകൻ ചൂടിനെ നേരിടാൻ ഒരു പടി മുന്നോട്ട് പോയതായി തോന്നുന്നുവെന്നാണ് സാമൂഹമാധ്യമങ്ങളിലെ പ്രതികരണം. 

വ്യത്യസ്തമായ വാർത്ത വായനയുടെ വിഡിയോ ഇതിനോടകം തന്നെ സാമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ബിബിസി അവതാരകനായ ഷോൺ ലേയ് ആണ് ഷോർട്സ് ധരിച്ച് വാർത്ത വായിക്കുന്നത്. ഷർട്ടും കോട്ടും ടൈയുമെല്ലാം ധരിച്ചിരിക്കുന്ന ഷോൻ പാന്റ് ഇടുന്നതിന് പകരം ഷോർട്സ് മാത്രമാണ് ധരിച്ചിരിക്കുന്നത്. വാർത്ത വായിച്ച് തുടങ്ങുന്നതിന് മുൻപായി ക്യാമറ പാൻ ചെയ്ത് വന്നപ്പോഴാണ് ഈ അബദ്ധം പ്രേക്ഷകർ കണ്ടത്. ഇതോടെ വിഡിയോ വൈറലായി. 

2021 ലെ ഏറ്റവും ചൂടേറിയ ദിനം യുകെ രേഖപ്പെടുത്തിയ ദിവസമാണ് ന്യൂസ് റീഡർ കാഷ്വൽ വസ്ത്രത്തിൽ എത്തിയതെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. വിഡിയോ നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. “ഇത് ഒരു സൂം കോൾ അല്ലെന്ന് ബിബിസി ന്യൂസ് റീഡർ ഷോൺ ലേയോട് പറയാൻ ആരെങ്കിലും മറന്നോ?” എന്നാണ് വൈറൽ ക്ലിപ്പിന്റെ സ്ക്രീൻഷോട്ടുകൾ പങ്കിട്ട് നിരവധി പേർ ചോദിച്ചിരിക്കുന്നത്. 

എന്നിരുന്നാലും, ചിലർ അവതാരകനെ പിന്തുണച്ചും ട്വീറ്റ് ചെയ്തിട്ടുണ്ട്, “ പലപ്പോഴും സായാഹ്ന സെഷനുകൾ നടത്തുന്നത് ഇതുപോലെയാണെന്നും. വസ്ത്രത്തിൽ കാര്യമില്ലെന്നും പലരും ട്വീറ്റ് ചെയ്തിട്ടുണ്ട്. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...