പുല്ല് തിന്ന് ബോറടിച്ചു; പാനിപൂരി നുണഞ്ഞ് പശുക്കൾ; വൈറൽ വിഡിയോ

panipuri-07
SHARE

എന്നും പുല്ലല്ലേ തിന്നുന്നേ ഇന്നൽപ്പം റിച്ചായിക്കോട്ടെ എന്ന ഭാവത്തിൽ പാനി പൂരി തിന്നുന്ന പശുവിന്റെയും ക്ടാവിന്റെയും വിഡിയോ വൈറലാകുന്നു. വഴിയോരക്കച്ചവടക്കാരനിൽ നിന്ന് പാനിപൂരി വാങ്ങി പശുവിന് നൽകുന്നത് ഒരു മധ്യവയസ്കനാണ്. കച്ചവടക്കാരൻ തയ്യാറാക്കി നൽകുന്ന ഗോൽഗപ്പ പശുവിന് ഒന്നും ക്ടാവിന് ഒന്നും എന്ന നിലയിലാണ് ഇയാൾ നൽകുന്നത്. എരിവും പുളിയും മധുരവും ഒന്നിച്ച് ചേരുന്ന പാനിപൂരി രസംപിടിച്ചാണ് പശുക്കള്‍ തിന്നുന്നതും.

ലക്നൊവിലെ റെഡ്ഹിൽ കോൺവെന്റ് സ്കൂൾ പരിസരത്ത് നിന്നാണ് വിഡിയോ പകർത്തിയിരിക്കുന്നത്. തെരുവിൽ അലയുന്ന പശുക്കൾക്ക് പലരും ഭക്ഷണം വാങ്ങി നൽകാറുണ്ടെങ്കിലും ഇത്രയും സ്നേഹത്തോടെ പാനിപൂരി നൽകുന്ന കാഴ്ച ആദ്യമാണെന്നാണ് വിഡിയോയ്ക്ക് താഴെ ആളുകൾ കമന്റ് ചെയ്തിരിക്കുന്നത്. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...