യുവതിയുടെ വിവാഹം; വരന്റെ വേഷത്തിൽ രണ്ടു യുവാക്കള്‍; പിന്നീട്..

wedding-up
SHARE

യുവതിയെ വിവാഹം ചെയ്യാൻ കല്യാണപന്തലിലേക്ക് അണിഞ്ഞൊരുങ്ങി രണ്ടു യുവാക്കളും ബന്ധുക്കളും എത്തി. ഉത്തർപ്രദേശിലെ ഇറ്റാ ജില്ലയിലെ കോട്​വാലിയിലാണ് സിനിമാക്കഥയെ വെല്ലുന്ന സംഭവം. മോഹിനി എന്ന യുവതിയും ബബ്​ലു  എന്ന യുവാവും തമ്മിലുള്ള വിവാഹമാണ് അവിടെ നടക്കേണ്ടിയിരുന്നത്.

ബബ്​ലുവും ബന്ധുക്കളും വിവാഹവേദിയിലെത്തിയപ്പോൾ യുവതിയുടെ ബന്ധുക്കൾ അവരെ സ്വീകരിച്ചിരുത്തി. തൊട്ടുപിന്നാലെയാണ് മറ്റൊരു വരനും കുടുംബവും വേദിയിലേക്ക് എത്തിയത്. ഹയാത്​നഗർ സ്വദേശിയായ അജിത്തും മാതാപിതാക്കളും ബന്ധുക്കളുമാണ് അണിഞ്ഞൊരുങ്ങി കല്യാണത്തിന് എത്തിയത്. ഇതോടെ ആകെ പ്രശ്നമായി.

യുവതിയും അജിത്തും തമ്മിൽ മുൻപ് പ്രണയത്തിലായിരുന്നു. വീട്ടുകാർ ഈ ബന്ധം എതിർത്തതോടെയാണ് മറ്റൊരു യുവാവുമായി കല്യാണം ഉറപ്പിച്ചത്. ഇത് അറിഞ്ഞ കാമുകൻ കല്യാണദിവസം വരനെ പോലെ തന്നെ അണിഞ്ഞൊരുങ്ങി ബന്ധുക്കളെയും കൂട്ടി വേദിയിലെത്തുകയായിരുന്നു. ഒടുവിൽ അജിത്തിനൊപ്പം പോവുകയാണെന്ന് യുവതി നിലപാട് വ്യക്തമാക്കിയതോടെ പ്രശ്നം കൂടുതൽ വഷളായി. 

ആദ്യമെത്തിയ വരന്റെ ബന്ധുക്കൾ ബഹളം വച്ചതോടെ പൊലീസ് സ്ഥലത്തെത്തി. വധുവിന്‍റെ പിതാവിനെയും അമ്മാവനെയും കാമുകൻ അജിത്തിന്റെ ബന്ധുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണ്. ഇന്ത്യാ ഡോട്ട്കോം ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...