അടുത്ത തവണ സ്വതന്ത്രനായി മൽസരിക്കൂ; തൃശൂർ ഞങ്ങൾ തരും: ഒമർ ലുലു

omar-lulu-suresh-gopi
SHARE

അടുത്ത തവണ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മൽസരിച്ചാൽ തൃശൂർ തരുമെന്ന് സുരേഷ് ഗോപിയോട് സംവിധായകൻ ഒമർ ലുലു. തൃശൂരിലെ വോട്ടർമാർക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള സുരേഷ് ഗോപിയുടെ പോസ്റ്റിനു താഴെയാണ് കമന്റ്. ഈ കമന്റിനു മാത്രം എട്ടായിരത്തിലധികം ലൈക്കുകളാണ് ഇതിനോടകം ലഭിച്ചിരിക്കുന്നത്. നിരവധി പേർ മറുപടിയും നൽകുന്നുണ്ട്. ''സുരേഷേട്ടൻ അടുത്ത തവണ സ്വതന്ത്രനായി മൽസരിക്കൂ, തൃശ്ശൂർ ഞങ്ങൾ തരും. Love u sureshetta..'' എന്നായിരുന്നു ഒമർ ലുലുവിന്റെ കമന്റ്.

suresh-gopi-tsr

തൃശൂരിന് നന്ദി പറഞ്ഞുകൊണ്ടുള്ള സുരേഷ് ഗോപിയുടെ പോസ്റ്റ്: ''തൃശൂരിന് എന്റെ നന്ദി! 

എനിക്ക് വോട്ട് നൽകിയ തൃശൂരിലെ പ്രബുദ്ധരായ വോട്ടർമാർക്ക് നന്ദി! നൽകാത്തവർക്കും നന്ദി!ഏതൊരു മത്സരവും ഒരു പാഠമാണ്. ജയമോ പരാജയമോ നോക്കാതെ ഇനിയും തൃശൂർകാർക്ക് വേണ്ടി പ്രവർത്തിക്കാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും ഞാൻ മുന്നിൽ തന്നെയുണ്ടാകും എന്നൊരു ഉറപ്പ് നൽകുന്നു. എല്ലാവരോടും സ്നേഹം മാത്രം!''.

നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി തൃശൂരിൽ നിന്ന് ജനവിധി തേടിയ സുരേഷ് ഗോപി ശക്തമായ ത്രികോണ പോരാട്ടത്തിനൊടുവിലാണ് മൂന്നാംസ്ഥാനത്തെത്തിയത്. എൽഡിഎഫിലെ പി. ബാലചന്ദ്രന് 44, 263 വോട്ടും, യുഡിഎഫ് നേതാവ് പത്മജ വേണുഗോപാലിന് 43,317 വോട്ടും കിട്ടിയപ്പോൾ സുരേഷ് ഗോപിക്ക് 40,457 വോട്ടുകളാണ് ലഭിച്ചത്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...