പ്രതീക്ഷിച്ചത് 7; ഒറ്റപ്രസവത്തിൽ 9 കുഞ്ഞുങ്ങൾ; ഡോക്ടർമാർക്കും അദ്ഭുതം

nonuplets-birth
SHARE

ഒറ്റപ്രസവത്തിൽ 9 കുഞ്ഞുങ്ങളെ പ്രസവിച്ച് ഒരു അമ്മ. മാലിയിലാണ് സംഭവം. ഡോക്ടർമാർ പറഞ്ഞിരുന്നതും ഇഅവർ പ്രതീക്ഷിച്ചിരുന്നതും 7 കുഞ്ഞുങ്ങളെയാണ്. ഹാലിമ സിസ്സെ എന്ന 25–കാരിയാണ് ഡോക്ടർമാരെപ്പോലും അദ്ഭുതപ്പെടുത്തിയത്. 

5 പെൺകുട്ടികളും 4 ആൺകുട്ടികളുമാണ് ഇവർക്ക് ഇപ്പോൾ ജനിച്ചത്. അമ്മയും എല്ലാ കുഞ്ഞുങ്ങളും സുഖമായി ഇരിക്കുന്നു. മാലിയിലെ ആരോഗ്യമന്ത്രി പറയുന്നു. സ്കാൻ ചെയ്തപ്പോഴെല്ലാം 7 കുട്ടികളെയാണ് കണ്ടതെന്ന് ഡോക്ടർമാർ പറയുന്നു. സിസേറിയനിലൂടെയാണ് കുഞ്ഞുങ്ങളെ പുറത്തെടുത്തത്.

9 കുഞ്ഞുങ്ങൾ ഒരുമിച്ച് ജനിക്കുന്നത് വളരെ അപൂർവമാണ്. അങ്ങനെയുണ്ടെങ്കിൽ തന്നെ എല്ലാ കുട്ടികളെയും പൂര്‍ണ ആരോഗ്യത്തോടെ ലഭിക്കണമെന്നുമില്ല. ഇവിടെ എല്ലാ കുട്ടികളെയും ആരോഗ്യത്തോടെ ലഭിച്ചതും ഭാക്യമായി കരുതുന്നു.  

MORE IN SPOTLIGHT
SHOW MORE
Loading...
Loading...