നായയെ മഴ നനയാതെ സംരക്ഷിച്ച് പെൺകുട്ടി; കുട നീട്ടി നൻമ; വിഡിയോ

dog-girl
SHARE

നായയെ മഴ നനയാതെ കുടയിൽ നിർത്താൻ ശ്രമിക്കുന്ന പെൺകുട്ടിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഐഎഫ്എസ് ഓഫീസറായ സുശാന്ത നന്ദ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോയിലെ പെൺകുട്ടിയാണ് സൂപ്പർഹീറോ ആയി മാറിയത്. 

12 സെക്കന്റുള്ള വീഡിയോയിൽ പെൺകുട്ടി ഒരു കുടയുമായി നായയുടെ പിന്നാലെ നടക്കുന്നതാണ് കാണുന്നത്. മഴ നനയാതിരിക്കാൻ പെൺകുട്ടി ശരീരമാകെ മൂടുന്ന തരത്തിലുള്ള റെയിൻകോട്ട് ധരിച്ചിട്ടുണ്ട്. ‌

വിഡിയോയിൽ കാണുന്ന സ്ഥലം ഏതെന്നോ കുട്ടിയുടെ പേരെന്തെന്നോ തുടങ്ങിയ വിവരങ്ങളൊന്നും വ്യക്തമല്ല. പെൺകുട്ടിയുടെ നന്‍മയെ അഭിനന്ദിച്ചുകൊണ്ട് കമന്റ് ബോക്സ് നിറയുകയാണ്. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...