ബൈക്ക് നൽകാം; ഓക്സിജൻ തരുമോ?; രോഗികൾക്കായി വാഹനം വില്‍ക്കാന്‍ നടൻ

harshvardhan-rane
SHARE

രാജ്യത്ത് പ്രാണവായുവിനായി കേഴുന്ന രോഗികൾക്കായി സ്വന്തം ബൈക്ക് വില്‍ക്കാനൊരുങ്ങി നടൻ ഹർഷ്‍വർധൻ റെയ്ൻ. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. ഓക്സിജൻ കോൺസൺട്രേറ്ററുകൾ തന്നാല്‍ തന്റെ ബൈക്ക് വിൽക്കാന്‍ തയ്യാറാണെന്നാണ് പോസ്റ്റ്. 

ഹിന്ദി, തെലുങ്ക് സിനിമകളിലൂടെ പ്രശസ്തനായ താരമാണ് ഹർഷ്‍വർധൻ റെയ്ൻ. ബൈക്ക് യാത്രകളും വാഹനങ്ങളും ഏറെ ഇഷ്ടപ്പെടുന്നയാൾ കൂടിയാണ് ഇദ്ദേഹം. മഞ്ഞ നിറത്തിലുള്ള തന്റെ റോയൽ‌ എൻഫീല്‍ഡ് ബൈക്ക് ആണ് നടന്‍ വിൽക്കാനൊരുങ്ങുന്നത്. 

''വലിയ തുക നൽകിക്കൊണ്ടുള്ള ചെക്കുകള്‍ എഴുതിനൽകാൻ മാത്രം സമ്പന്നനല്ല ഞാൻ. ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യാനേ ഇപ്പോൾ സാധിക്കൂ. എനിക്കു ചുറ്റും ആളുകൾ ശ്വാസം കിട്ടാതെ പിടയുന്നത് എന്നെ അസ്വസ്ഥനാക്കുന്നു. കഴിഞ്ഞ ഒരാഴ്ചയായി ഞാൻ ഇതേക്കുറിച്ച് ചിന്തിക്കുന്നു. അങ്ങനെയാണ് ബൈക്ക് വിൽക്കാൻ തീരുമാനിക്കുന്നത്'', ഹർഷ്‍വർധൻ ഒരു ദേശീയമാധ്യമത്തോട് പറഞ്ഞു. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...