കിച്ചുവിന്റെ മണ്ഡലം അദ്ദേഹത്തെ അർഹിക്കുന്നില്ല, അഭിമാനം മാത്രം; പിന്തുണച്ച് ഭാര്യ

krishnakumar-family
SHARE

നിയമസഭാ തിരഞ്ഞെടുപ്പിലെ താര സ്ഥാനാർഥികളിൽ ഒരാളായിരുന്നു കൃഷ്ണ കുമാർ. തിരുവനന്തപുരത്തു ബിജെപിയുടെ സ്ഥാനാർഥിയായിട്ടായിരുന്നു നിന്നത്. എന്നാൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായ ജനാധിപത്യ കേരളാ കോൺഗ്രസ് നേതാവ് ആന്റണി രാജുവിനായിരുന്നു ജയം. പരാജയത്തെത്തുടർന്ന് കൃഷ്ണകുമാർ സോഷ്യൽമീഡിയയിൽ ട്രോളിനു വിധേയനായിരുന്നു. ഇതോടെ ഭർത്താവിനു പിന്തുണയുമായി ഭാര്യ സിന്ധു കൃഷ്ണ രംഗത്തെത്തി. 

കഴിവിന്റെ പരമാവധി പരിശ്രമിച്ചെന്നും ഭർത്താവിനെയോർത്ത് അഭിമാനിക്കുന്നെന്നും സിന്ധു കുറിച്ചു

കന്നി അങ്കത്തിലെ തോൽവി അംഗീകരിക്കുന്നുവെന്ന കൃഷ്‌ണകുമാർ എഴുതിയ കുറിപ്പ് പങ്കുവച്ചായിരുന്നു ഭാര്യ സിന്ധുവിന്റെ പ്രതികരണം. അച്ഛന്റെ തോൽവി ആഘോഷിക്കുന്നവർക്കെതിരെ മകൾ ദിയ കൃഷ്‌ണയും രംഗത്തെത്തി. ജയിച്ചവർ അവരുടെ ജയം ആഘോഷിക്കുന്നതിന് പകരം മറ്റൊരാളുടെ പരാജയത്തെ കുറിച്ചാണ് അഭിപ്രായം പറയുന്നതെന്ന് ദിയ ചൂണ്ടിക്കാട്ടി. ആളുകൾക്ക് ഇത്രയം തരംതാഴാൻ കഴിയുമോയെന്നും ദിയ ചോദിച്ചു. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...