കൈ ചേർത്തു പിടിച്ചു; കവിളത്തൊരു മുത്തം; തീവണ്ടിയിൽ പ്രണയം പറഞ്ഞ് ദുർഗ

durga–wedding
SHARE

ആദ്യ പ്രണയം, ആലിംഗനം, ചുംബനം.... ആർക്കാണ് മറക്കാനാകുക. ആ അനുഭവം തുറന്നു പറയുകയാണ് നടി ദുർഗ കൃഷ്ണ. തീവണ്ടിയിൽ വച്ചായിരുന്നു മധുരമുള്ള നിമിഷങ്ങൾ പങ്കുവച്ചത്. 

സൗഹൃദമാണെങ്കിൽ തുടർന്ന് പോകാം അല്ലെങ്കിൽ ഇവിടം കൊണ്ട് അവസാനിപ്പിക്കാം എന്ന മട്ടിലായിരുന്നു ദുർഗ. പക്ഷേ ജീവിതം മാറ്റിമറിക്കുന്ന നിമിഷമാണ് ദുർഗയ്ക്ക് മുന്നിൽ വന്നുചേർന്നത്. ഒന്നും പറയാതെ തന്നെ അർജുൻ മനസ്സുതുറന്നു.

ദുർഗയുടെ കൈ തന്റേതുമായി അർജുൻ ചേർത്തു പിടിച്ചു. പിന്നീട് ദുർഗയെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആ കവിളത്തൊരു മുത്തം. അതായിരുന്നു അർജുനിന്റെ പ്രതികരണം.

ചുംബനം കഴിഞ്ഞുള്ള നിമിഷങ്ങള്‍ ഒരു സെൽഫിയിൽ ഇരുവരും പകർത്തുകയുണ്ടായി. ആ സെൽഫിയാണ് ഇപ്പോള്‍ പ്രേക്ഷകർക്കായി ദുർഗ പങ്കുവച്ചത്. ‘തീവണ്ടിയിൽ വച്ചുള്ള പ്രപ്പോസലിനും ചുംബനത്തിനും ശേഷമെടുത്ത ചിത്രമാണിത്. എന്റെ മുഖത്തെ നാണം കാണാം. ഞങ്ങളൊന്നിച്ചുള്ള ആദ്യ സെൽഫി.’–ദുർഗ കുറിച്ചു. 

ഏപ്രിൽ നാലിനാണ് അർജുനും ദുർഗയും വിവാഹിതരാകുന്നത്. ഗുരുവായൂരിൽ വച്ചായിരുന്നു ചടങ്ങുകൾ നടന്നത്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...