ഗർഭിണിയെന്ന് അറിഞ്ഞില്ല; വിമാനത്തിൽ യുവതിക്ക് സുഖപ്രസവം

plane-video
SHARE

ജന്മനാടായ യൂട്ടായിലെ സാൾട്ട് ലേക്ക് സിറ്റിയിൽ നിന്ന് ഹവായിയിലേക്ക് പോകുകയായിരുന്നു ലവീനിയ മൗംഗ എന്ന യുവതി. എന്നാല്‍ വിമാനത്തിൽ അവർക്കായി ഒരു സർപ്രൈസ് കാത്തിരുന്നു. വിമാനം അവർക്കെത്തേണ്ട സ്ഥലത്ത് ലാൻഡ് ചെയ്യുന്നതിന് മുമ്പ് ഒരു ആൺകുഞ്ഞിന് ജന്മം നൽകി. 

പൂർണഗർഭിണിയായിരുന്നു ലവീനിയ എന്നാണ് വിമാന അധികൃതർ പറയുന്നത്. ഇക്കാര്യത്തെക്കുറിച്ച് ലവീനിയയുട അച്ഛനോട് ചോദിച്ചപ്പോൾ മകള്‍ ഗർഭിണിയാണെന്ന് തനിക്കോ മകൾക്കോ അറിയില്ലായിരുന്നുവെന്നാണ് പറഞ്ഞത്. എന്തായാലും യുവതിയുടെ വിമാനത്തിനുള്ളിലെ പ്രസവത്തിന്റെ വിഡിയോ പുറത്തു വന്നിരിക്കുകയാണ്. 

ഭാഗ്യത്തിന് യാത്രക്കാരുടെ കൂട്ടത്തിൽ ഡോക്ടർമാരും നഴ്സുമാരും ഉണ്ടായിരുന്നു. മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് പ്രസവം നടന്നത്. വിമാനത്തിൽ ഉണ്ടായിരുന്ന യാത്രക്കാരെല്ലാം കയ്യടിച്ചാണ് കുഞ്ഞിനെയും അമ്മയെയും വരവേറ്റത്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...