‘പെണ്ണിനെന്താ കുഴപ്പം’; ഈ വാക്കുകൾ മറക്കുമോ?; അനുകരിച്ച് വീണ്ടും ആവര്‍ത്തന

avarthana-shailaja
SHARE

ആരോഗ്യമന്ത്രി കെ.കെ ൈശലജയ അനുകരിച്ച് താരമായ കുഞ്ഞുമിടുക്കി ആവർത്തന വീണ്ടും. പെണ്ണാണ് ഭരിക്കുന്നതെങ്കിലും എന്ന് തുടങ്ങുന്ന ശൈലജയുടെ നിയമസഭയിലെ തീപ്പൊരി പ്രസംഗം അതേപോലെ അനുകരിച്ച് കാണിച്ചാണ് ആവർത്തനയുടെ വിഡിയോ വൈറലാകുന്നത്. ആവർത്തനയുടെ വിഡിയോ കണ്ട് മന്ത്രി നേരിട്ട് വിളിച്ച് അഭിനന്ദിച്ചിരുന്നു. ഇപ്പോഴിതാ ശൈലജയുടെ മിന്നുംവിജയത്തിന് ശേഷം പ്രിയ ടീച്ചറമ്മയെ അഭിനന്ദിച്ച് ആവർത്തന എത്തിയിരിക്കുകയാണ്. സാരിചുറ്റി മന്ത്രിയുടെ വേഷപ്പകർച്ചയോടെ അതേ വാക്കുകൾ പറഞ്ഞാണ് ആവർത്തന എത്തിയിരിക്കുന്നത്. ഈ വാക്കുകൾ മറക്കാൻ കഴിയുമോ..?  കേരളത്തിന്റെ സ്വന്തം ടീച്ചറമ്മയ്ക്ക് എന്റെ ഹൃദയം നിറഞ്ഞ വിജയാശംസകൾ എന്നാണ് ആവർത്തന ഒപ്പം പറയുന്നത്.

വിഡിയോ കാണാം: 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...