വിനോദത്തിന് രണ്ട് ആനകളെ വെടിവച്ച് കൊന്ന് ദമ്പതികള്‍; ക്രൂരതയുടെ ദൃശ്യങ്ങള്‍

elephant-new-video
SHARE

വിനോദത്തിന് വേണ്ടി അതീവ വംശനാശ ഭീഷണി നേരിടുന്ന രണ്ട് ആനകളെ വെടിവച്ച് കൊന്ന് ദമ്പതികള്‍. ഇവരുടെ വിഡിയോ പുറത്തുവന്നതോടെ വന്‍രോഷമാണ് ഉയരുന്നത്.അമേരിക്കന്‍ റൈഫിള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് വെയിന്‍ ലാപിയറും ഭാര്യയുമാണ് ദൃശ്യത്തിലുള്ള ദമ്പതികള്‍. ആഫ്രിക്കയിലെ സാവന്ന ആനകളുടെ വിഭാഗത്തില്‍ പെട്ട രണ്ട് ആനകളെയാണ് വെയിന്‍ ലാപിയറും ഭാര്യ സൂസനും ചേര്‍ന്ന് വെടിവച്ചു കൊന്നത്. ട്രോഫി ഹണ്ടിങ് എന്നറിയപ്പെടുന്ന വിനോദ വേട്ടയുടെ ഭാഗമായാണ് ഇരുവരും ആനകളെ വെടിവച്ചു വീഴ്ത്തിയത്. 

ഭീമമായ തുക വാങ്ങി ട്രോഫി ഹണ്ടിങ്ങിനു വേണ്ടി ജീവികളെ തയാറാക്കി നല്‍കുന്ന ഏജന്‍റുകളും സ്വകാര്യ റിസോര്‍ട്ടുകളും ആഫ്രിക്കയില്‍ പലയിടങ്ങളിലുമുണ്ട്. അമേരിക്കയില്‍ നിന്നാണ് ഇത്തരത്തില്‍ ലക്ഷക്കണക്കിന് പണം മുടക്കി ഏറ്റവും അധികം ആളുകള്‍ ട്രോഫി ഹണ്ടിങ്ങിനായി ആഫ്രിക്കയിലേക്കെത്തുന്നതും. ഇപ്പോള്‍ വിവാദമായിരിക്കുന്ന ഈ ദൃശ്യങ്ങള്‍ 2013 ല്‍ ചിത്രീകരിച്ചതാണെന്നാണ് കരുതുന്നത്. 

ഈ വര്‍ഷം ആദ്യമാണ് ആഫ്രിക്കയിലെ സാവന്ന വിഭാഗത്തില്‍ പെട്ട ആനകളെ രാജ്യാന്തര ജൈവവൈവിദ്ധ്യ ബോര്‍ഡ് വംശനാശ ഭീഷണി നേരിടുന്നവയായി പ്രഖ്യാപിച്ചത്. ഇതോടെ ആഫ്രിക്കയിലെ രണ്ട് ആനവര്‍ഗങ്ങളും വംശനാശ ഭീഷണി നേരിടുന്നവയായി മാറി.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...