'ഡിസ്ചാര്‍ജ് ആയെങ്കിലും വിഷമമാണ്, അവള്‍ക്ക് നല്ല വേദനയുണ്ട്': ശരണ്യയുടെ അമ്മ

saranya2
SHARE

വേദനകളെ മായ്ച്ചുകളഞ്ഞ പുഞ്ചിരി... അതാണ് ശരണ്യ. പുഞ്ചിരി കളിയാടിയിരുന്ന ആ മുഖത്ത് സങ്കടത്തിന്റെ കരിനിഴല്‍ പടര്‍ത്തി വീണ്ടും രോഗ പരീക്ഷണം എത്തിയപ്പോള്‍ ഏവരുടെയും ഹൃദയമന്ന് പൊള്ളി. ബ്രെയിന്‍ ട്യൂമറിന്റെ രൂപത്തിലെത്തിയ വിധിയെ പ്രേക്ഷകരുടെ ഈ പ്രിയതാരം ഒരിക്കല്‍ അതിജീവിച്ചതാണ്. എന്നന്നേക്കുമായി അവസാനിക്കുമെന്ന് കരുതിയ ട്യൂമര്‍ വീണ്ടും വേദനിപ്പിക്കാന്‍ എത്തിയെന്ന വാര്‍ത്ത ശരണ്യയുടെ അമ്മയാണ് സോഷ്യല്‍ മീഡിയയെ അറിയിച്ചത്. അവിടുന്നങ്ങോട്ട് ശരണ്യക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനയിലായിരുന്നു പ്രിയപ്പെട്ടവരും ആരാധകരും.സര്‍ജറി വിജയകരമായി കഴിഞ്ഞ വിവരം കഴിഞ്ഞദിവസം സീമ ജി നായരാണ് ശരണ്യയുടെ പ്രിയപ്പെട്ടവരേയും ആരാധകരേയും അറിയിച്ചത്. ഇപ്പോഴിതാ ശരണ്യയുടെ പുതിയ വിശേഷം അമ്മ ശരണ്യയുടെ തന്നെ യൂട്യൂബ്ചാനലിലൂടെ പങ്കുവയ്ക്കുകയാണ്. 

ശരണ്യ ഡിസ്ചാര്‍ജ് ആയെങ്കിലും നല്ല ബുദ്ധിമുട്ടും വേദനകളും ഉണ്ടെന്ന് അമ്മ പറയുന്നു. ഇന്‍ഫെക്ഷന് സാധ്യത കൂടുതലാണ്. വളരെയധികം ശ്രദ്ധ വേണ്ട സമയമാണ്. ഫിസിയോതെറപ്പിസ്റ്റിന്റെ സേവനം തേടേണ്ടതുണ്ട്. ശരണ്യയെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ മണ്ണിലേക്കിറങ്ങിയ ദൈവങ്ങളാണെന്നും അമ്മ പറയുന്നു.

വിഡിയോ കാണാം:

MORE IN SPOTLIGHT
SHOW MORE
Loading...
Loading...