കോവിഡ് പ്രതിസന്ധിയെ തുടർന്ന് ജോലി നഷ്ടമായി; ഉപജീവനത്തിനായി പുതിയ വഴികള്‍ കണ്ടെത്തി പ്രബിത

prabitha-story
SHARE

കോവിഡ് പ്രതിസന്ധി മൂലം സ്വകാര്യസ്ഥാപനത്തിലെ ജോലി നഷ്ടമായെങ്കിലും ഉപജീവനത്തിനായി പുതിയ വഴികള്‍ കണ്ടെത്തുകയാണ് യുവതി . വഴിയോരത്തെ മത്സ്യക്കച്ചവടത്തിലൂടെയാണ് കോഴിക്കോട് കക്കോടി സ്വദേശിയായ പ്രബിത വരുമാനം കണ്ടെത്തുന്നത്. വീഡിയോ കാണാം.

മാര്‍ക്കറ്റില്‍ നിന്ന് മീനുമെടുത്ത് തട്ടിനടുത്തേക്ക് എത്തുന്നതോടെ പ്രബിതയുടെ ഒരു ദിവസത്തിന് തുടക്കമായി. രാവിലെ കൃത്യം പത്തുമണിയോടെ തന്നെ പാതയോരത്തെ ഉപജീവനം ആരംഭിക്കും. കോവിഡ് പ്രതിസന്ധി ജീവിതം മാറ്റിമറിച്ചെന്നോ തെരുവിലേക്ക് വലിച്ചെറിഞ്ഞെന്നോയുള്ള പതിവ് പരാതികളൊന്നുമില്ല. ചെയ്യുന്നത് ജോലിയാണ്, അധ്വാനമാണ് എന്ന ആത്മവിശ്വാസം മാത്രം. സ്വകാര്യ സ്ഥാപനത്തില്‍ പ്രമോട്ടറായി ജോലി ചെയ്തിരുന്ന പ്രബിതയും സുഹൃത്തും ജോലി നഷ്ടമായതോടെയാണ്  മത്സ്യവ്യാപാരത്തിന് ഇറങ്ങിയത്.

മത്സ്യവില്‍പ്പന എന്ന ആശയം പറഞ്ഞപ്പോള്‍  വീട്ടില്‍ നിന്നും മികച്ച പ്രതികരണം തന്നെ. രാവിലെ ആരംഭിച്ച് രാത്രിവരെ നീളുന്ന അധ്വാനമാണ്. ചിലനേരങ്ങളില്‍ ആളെത്തിയെന്നും വരില്ല.എങ്കിലും അധ്വാനത്തിന് വിട്ടുവീഴ്ചയില്ല.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...