ത്രിവർണ്ണമണിഞ്ഞ് നയാഗ്രാ വെള്ളച്ചാട്ടം; ഇന്ത്യയ്ക്ക് ഐക്യദാർഢ്യവുമായി കാനഡ

niagra-01
SHARE

കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഉലഞ്ഞ് നിൽക്കുന്ന ഇന്ത്യയ്ക്ക് പിന്തുണയുമായി നയാഗ്ര വെള്ളച്ചാട്ടം ത്രിവർണമണിഞ്ഞു. മഹാമാരിയുടെ കാലം മാറി നല്ല നാളെ വരുമെന്ന പ്രതീക്ഷ പങ്കുവയ്ക്കുക കൂടിയാണ് കാനഡയെന്ന് നയാഗ്ര പാർക്ക് ട്വീറ്റിലൂടെ അറിയിച്ചു. 

ഏപ്രിൽ 28 ന് രാത്രി 9.30 മുതൽ 10 മണി വരെയാണ് ഇന്ത്യൻ പതാകയുടെ നിറങ്ങളിൽ വെള്ളച്ചാട്ടം ദൃശ്യമായത്. കരുത്തോടെ നിൽക്കൂ ഇന്ത്യാ എന്ന ഹാഷ്ടാഗോടെയാണ് ചിത്രം പാർക്ക് പങ്കുവച്ചത്. ട്വിറ്ററുകൾപ്പടെ സമൂഹമാധ്യമങ്ങളിൽ വലിയ അഭിനന്ദനമാണ് ഇതിന് നയാഗ്ര പാർക്കിന് ലഭിച്ചത്. ദുരിതകാലത്ത് ഒപ്പം നിന്നതിന് നന്ദി പറഞ്ഞ് നിരവധി ഇന്ത്യക്കാരും  ട്വീറ്റ് പങ്കുവച്ചു. 

കഴിഞ്ഞയാഴ്ച ബുർജ് ഖലീഫയും ത്രിവർണമണിഞ്ഞ് ഇന്ത്യയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. നാല് ലക്ഷത്തിലേറെ കേസുകളാണ് ഇന്ന് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. അമേരിക്കയും റഷ്യയുമടക്കമുള്ള രാജ്യങ്ങൾ ഇന്ത്യയ്ക്ക് സഹായമെത്തിക്കുകയും ചെയ്തിട്ടുണ്ട്. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...