'സ്ത്രീധനമായി ട്രെയിൻ തരട്ടെയെന്ന് ഭാര്യാവീട്ടുകാർ; അത് വേണ്ടെന്ന് പറഞ്ഞു'; വൈറൽ വിഡിയോ

train-dowry
SHARE

വിവാഹസമയത്ത് സ്ത്രീധനമായി ഭാര്യാവീട്ടുകാർ തരാമെന്ന് പറഞ്ഞത് ട്രെയിൻ. എന്നാൽ ഈ വമ്പൻ ഓഫർ നിരസിച്ചുവെന്നും അതിന് കാരണം ട്രെയിൻ പാർക്ക് ചെയ്യാൻ സ്ഥലമില്ലാത്തത് കൊണ്ടാണെന്നും യുവാവ്. ഇക്കാര്യം പറഞ്ഞുകൊണ്ടുള്ള യുവാവിന്റെ വിഡിയോ സോഷ്യൽ മീഡിയയില്‍ വൈറലാകുന്നു. 

മുപ്പത് സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് യുവാവ് തനിക്ക് വധുവിന്റെ വീട്ടുകാര്‍ ട്രെയിൻ സ്ത്രീധനമായി വാഗ്ദാനം ചെയ്തതിനെ കുറിച്ച് പറയുന്നത്. ട്രെയിനാണ് വധുവിന്റെ വീട്ടുകാര്‍ സ്ത്രീധനം തരുന്നതെന്ന് അറിഞ്ഞിട്ടും വേണ്ടെന്ന് താന്‍ പറയുകയായിരുന്നുവെന്നാണ് വരന്‍ പറയുന്നത്. എന്ത് കൊണ്ടാണ് ട്രെയിന്‍ സ്ത്രീധനമായി വേണ്ടെന്ന് പറഞ്ഞതിന്റെ കാരണവും യുവാവ് പറയുന്നുണ്ട്.

ട്രെയിന്‍ വളരെ വലിയ വാഹനമാണ്, അത് ഓടിക്കുവാന്‍ ബുദ്ധിമുട്ടാണെങ്കിലും അതിലും വലിയ പ്രശ്‌നം പാര്‍ക്ക് ചെയ്യുകയെന്നതാണ്. അത്രയും സ്ഥലം കണ്ടെത്തുന്നതാണ് പ്രശ്‌നം. അതേസമയം വിഡിയോയിൽ ഉള്ളയാൾ ആരാണെന്നോ എവിടെയുള്ള ആളാണെന്നോ വ്യക്തമല്ല. എന്നാല്‍ ഈ സ്ത്രീധന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...