200 അടി ഉയരത്തിൽ വച്ച് കേടായി 'റോളർകോസ്റ്റർ'; പരിഭ്രമിച്ച് യാത്രക്കാർ; വിഡിയോ

bigone-30
SHARE

സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ് റോളർ കോസ്റ്റർ. ഒരേ സമയം കൗതുകവും സാഹസികതയും ചേരുന്നതാണ് റോളർകോസ്റ്റർ. കറക്കത്തിനിടയിൽ നിന്നുപോയാൽ താഴെ ഇറങ്ങാൻ എന്ത് ചെയ്യുമെന്ന് ആലോചിച്ചിട്ടുണ്ടോ? അത്തരമൊരു സംഭവമാണ് യുകെയിലെ ലങ്കാഷെയറിൽ കഴിഞ്ഞ ആഴ്ച ഉണ്ടായത്.

യുകെയിലെ ഏറ്റവും ഉയരമുള്ള റോളർ കോസ്റ്ററായ 'ദി ബിഗ് വണ്‍' ആണ് യാത്രക്കാരുമായി കറങ്ങുന്നതിനിടെ 200 അടി ഉയരത്തിൽ കേടായി നിന്ന് പോയത്. ഉടൻ തന്നെ അധികൃതര്‍ ഇടപെട്ട് റൈഡ് നിര്‍ത്തുകയും കുടുങ്ങിപ്പോയ യാത്രികരെ സുരക്ഷിതമായി താഴെ എത്തിക്കുകയും ചെയ്തു. വേഗത്തിൽ തകരാറ് പരിഹരിച്ച ശേഷം ഉച്ചയോടെ വീണ്ടും പ്രവർത്തനം തുടങ്ങി. ഈ നേരം കൊണ്ട് റോളർ കോസ്റ്റർ നിശ്ചലമായതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...