ഞങ്ങളുടെ ഒരു പട തന്നെ കൂടെയുണ്ട്: സിദ്ധാർഥിനു പിന്തുണയുമായി പാർവതി

siddharth-parvathy.jpg.image.845.440
SHARE

ബിജെപി ഐ.ടി സെല്ലിന്‍റെ ആക്രമണം നേരിടുന്ന നടൻ സിദ്ധാർഥിനു പിന്തുണയുമായി നടി പാർവതി തിരുവോത്ത്. ബിജെപിയെ വിമർശിക്കുന്നതിന്റെ പേരിൽ നടന്റെ ഫോൺ നമ്പർ സമൂഹമാധ്യമത്തിലൂടെ പാർട്ടി പ്രവർത്തകർ ലീക്ക് ചെയ്തിരുന്നു. 500-ലധികം ഫോണ്‍ കോളുകൾ വന്നെന്നും. എല്ലാം വധഭീഷണിയും ബലാംത്സംഗ ഭീഷണിയും അസഭ്യവര്‍ഷവുമായിരുന്നുവെന്ന് സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തു.

ഇതിനിടെയാണ് 'സിദ്ധാർഥിനൊപ്പം. ഞങ്ങളുടെ ഒരു പട തന്നെ ഒപ്പമുണ്ട്. ശക്തമായി തുടരുക. കുടുംബത്തിന് എല്ലാവിധ സ്നേഹവും' എന്ന്-പാർവതി ട്വീറ്റ് ചെയ്തത്.

കോവിഡ് പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരേ രൂക്ഷ വിമര്‍ശനങ്ങളാണ് സിദ്ധാര്‍ഥ് ഉന്നയിച്ചത്.  നേരത്തേയും മോദി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകന്‍ തന്നെയായിരുന്നു സിദ്ധാര്‍ഥ്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...