നിങ്ങൾ ഒറ്റക്കല്ല; രോഗികള്‍ക്ക് പാട്ടുപാടി കൊടുത്ത് നഴ്സ്; വിഡിയോ

nurse
SHARE

കോവിഡ് കാലത്ത് സ്വന്തം ആരോഗ്യം പോലും മറന്ന് പണിയെടുക്കുന്നവരാണ് ഡോക്ടർമാരും നഴ്സുമാരും മറ്റ് ആരോഗ്യപ്രവർത്തകരും. അത്തരത്തിൽ ആശുപത്രിയിലെ രോഗികള്‍ക്ക് പാട്ട് പാടിക്കൊടുത്ത് സാന്ത്വനിപ്പിക്കുന്ന നഴ്സിന്റെ വിഡിയോ വൈറലാകുകയാണ്. കാനഡയിലെ ഒട്ടാവയിൽ നിന്നുള്ളതാണ് വിഡിയോ. 

ഐസിയുവിൽ കിടക്കുന്ന രോഗികൾക്കു വേണ്ടിയുള്ളതായിരുന്നു നഴ്സിന്റെ പാട്ട്. ഗിറ്റാർ വായിച്ചാണ് ആമി ലിൻ എന്ന നഴ്സ് 'നിങ്ങൾ ഒറ്റക്കല്ല...' എന്നു പാടുന്നത്. നഴ്സിന്റെ ശബ്ദത്തിനും പാട്ടിനും സൻമനസിനും അഭിനന്ദനങ്ങള്‍ നിറയുകയാണ് നവമാധ്യമങ്ങളിൽ. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...